ചിദംബരം: ചിദംബരനാഥന്റെ മണ്ണില്‍ തിരുമാവളവന്റെ ചുവടിളകുന്നു. ക്ഷേത്രങ്ങള്‍ക്കും ഹിന്ദുവിശ്വാസങ്ങള്‍ക്കുമെതിരെ വിദ്വേഷപ്രചാരണം അഴിച്ചുവിട്ട് കുപ്രസിദ്ധനായ വിടുതലൈ ചിരുതൈഗല്‍ പാര്‍ട്ടി (വിസികെ) തലവന്‍ തിരുമാവളവനെതിരെ മണ്ഡലത്തിലുടനീളം വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി കാര്‍ത്ത്യായനിയുടെ പ്രചാരണം ഊര്‍ജ്ജിതമായതോടെ തിരുമാവളവനും കൂട്ടരും അക്രമത്തിലേക്ക് വഴി തിരിയുകയാണെന്ന് ബിജെപി ആരോപിക്കുന്നു.
വിലങ്ങിയമ്മന് കോവില്‍ തെരുവില്‍ കാര്‍ത്ത്യായനിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകരായ രാഘവന്, സഞ്ജയ്, അന്പരശന്, ഗുരു സുബ്രഹ്മണ്യന് എന്നിവര്‍ക്കെതിരെയാണ് ഡിഎംകെ കൗണ്‍സിലര്‍മാരായ സി.കെ. രാജന്, പേട്ടായി ബാലു എന്നിവരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. അറുപത്തിനാലുകാരനായ ഗുരു സുബ്രഹ്മണ്യത്തിന് ഗുരുതരമായി പരിക്കേറ്റു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സ്ഥാനാര്‍ത്ഥി കാര്‍ത്ത്യായനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. ഇവരെ തടയാനും ശ്രമമുണ്ടായി.
ജയലളിതയുടെ കാലത്ത് എഐഎഡിഎംകെയുടെ നേതാവായി ഉയര്‍ന്ന കാര്‍ത്ത്യായനി ബിജെപി സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങിയതോടെയാണ് ആറാം തവണ മത്സരിക്കുന്ന തിരുമാവളവനും കൂട്ടരും അക്രമത്തിലേക്ക് തിരിഞ്ഞത്. ശക്തമായ ഡിഎംകെ വിരുദ്ധ വികാരവും പിഎംകെ വോട്ട് ബാങ്കും ചിദംബരത്ത് ബിജെപിയുടെ സാധ്യതകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ശക്തിയെ എതിര്‍ത്ത തിരുമാവളവന് യഥാര്‍ത്ഥ ശക്തിയുടെ കരുത്ത് അറിയാന്‍ പോകുന്നതേ ഉള്ളൂവെന്ന് കാര്‍ത്ത്യായനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: