കണ്ണൂര്‍: 40 വര്‍ഷമായി ജോലി ചെയ്യുന്നു. പേരിനമാത്രമാണ് ശമ്പളം, ഒന്നിനും തികയുന്നില്ല, പ്രതീക്ഷ പെന്‍ഷനായാല്‍ ലഭിക്കാന്‍ സാധ്യതയുള്ള ചെറിയ തുകയിലാണ്, കണ്ണൂര്‍ മൂന്ന് പെരിയയിലെ ദിനേശ് ബിഡിതെറുപ്പ് കേന്ദ്രം സന്ദര്‍ശിച്ച കണ്ണൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥിനോട് തൊഴിലാളികള്‍ പറഞ്ഞ ജീവിതമാണിത്.
ദിവസം മുഴുവന്‍ ജോലി ചെയ്താല്‍ 250 മുതല്‍ 300 രൂപവരെയാണ് വേതനം ലഭിക്കുക. മുമ്പ് ആഴ്ചയില്‍ ആറ് ദിവസമുണ്ടായിരുന്ന ജോലി ഇപ്പോള്‍ മൂന്നോ നാലോ ദിവസമായി.
ബീഡി സഹകരണ സംഘത്തിലുണ്ടായിരുന്ന തുക വൈവിധ്യവല്‍ക്കരണത്തിന്റെ പേരില്‍ മറ്റ് സംരംഭങ്ങളിലേക്ക് മാറ്റിച്ചെലവാക്കിയെങ്കിലും വലിയൊരു വിഭാഗം തൊഴിലാളികളെയും പുനരധിവസിപ്പിക്കാന്‍ സാധിച്ചില്ല. അതില്‍ ഒരു വിഭാഗമാണ് നാമമാത്രമായ വേതനത്തിന് ബീഡി തെറുപ്പ് ജോലി ചെയ്യുന്നത്.
മറ്റ് തൊഴില്‍ മേഖലകളിലേക്ക് പോകാന്‍ പറ്റില്ലേയെന്ന ചോദ്യത്തിന് എല്ലാവരും ഒരേ ഉത്തരമാണ് നല്‍കിയത്: ഈ മേഖലയില്‍ പതിറ്റാണ്ടുകളായി, ഇനി എങ്ങോട്ട് പോയി എന്ത് ചെയ്യാന്‍? ഓവര്‍ ടൈം പണിഞ്ഞ് കൂടുതല്‍ നേടാനുമാവില്ല, കാരണം, ഓരോരുത്തര്‍ക്കും നിശ്ചിത എണ്ണം ബീഡിയിലയും പുകയിലയുമാണ് നല്‍കുന്നത്.
മാറ്റത്തിനായി ഇത്തവണ വോട്ട് ചെയ്യില്ലേയെന്ന സി. രഘുനാഥിന്റെ ചോദ്യത്തിന് എല്ലാവരും ഒരേ സ്വരത്തില്‍ ഉത്തരം നല്കി. ഇതേ വാക്കുകളാണ് കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ വിവിധ മേഖലകളില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത്. ശക്തമായ ത്രികോണ മത്സരത്തിനാണ് കണ്ണൂര്‍ ഇത്തവണ സാക്ഷിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: