ന്യൂസിലന്‍ഡില്‍ കുടിയേറുന്ന അവിദഗ്ധ തൊഴിലാളികള്‍ക്കും തൊഴില്‍ നൈപുണ്യവും പരിചയസമ്പത്തും നിര്‍ബന്ധമാക്കിയതായി മന്ത്രി എറീക്കാ സ്റ്റാന്ഡ്ഫെഡ് അറിയിച്ചു തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി ന്യൂസിലന്‍ഡില്‍ തങ്ങാവുന്ന കാലാവധി അഞ്ചുവര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറച്ചിട്ടുണ്ട്. എന്നാല്‍ വിദഗ്ധ തൊഴില്‍ രംഗത്ത് ക്ഷാമമുള്ള ഹൈസ്കൂള്‍ അധ്യാപകര്‍ പോലുള്ള വിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു കുടിയേറ്റക്കാരുടെ എണ്ണം ഉയര്‍ന്നതാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ പ്രേരിപ്പിച്ചത്. കോവിഡിന് ശേഷമാണ് കുടിയേറ്റത്തില്‍ വന്‍തോതില്‍ വര്‍ദ്ധനവ് ഉണ്ടായത്. ഒന്നേമുക്കാല്‍ ലക്ഷത്തോളം പേര് കഴിഞ്ഞവര്‍ഷം ന്യൂസിലന്‍ഡിലേക്ക് കുടിയേറി എന്നാണ് കണക്ക്. 2.6 ലക്ഷം സ്ക്വയര്‍ കിലോമീറ്റര്‍ വിസ്ത്രിതിയുള്ള ന്യൂസിലഡിലെ ആകെ ജനസംഖ്യ 51 ലക്ഷമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: