അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ലാത്തതിനാല്‍ നഷ്ടപരിഹാരത്തുകയില്‍ നിന്ന് 15% വെട്ടിക്കുറച്ച് മദ്രാസ് ഹൈക്കോടതി. 89 ലക്ഷം രൂപ നഷ്ടപരിഹാരം നിശ്ചയിച്ച മോട്ടോര്‍ ആക്‌സിഡന്റ് ട്രൈബ്യൂണലിന്‌റെ ഉത്തരവ് ചോദ്യം ചെയ്ത് ഇന്‍ഷുറന്‍സ് കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മരിച്ചയാളുടെ കുടുംബത്തിന് ഇത്രയും തുക നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെങ്കിലും ഹെല്‍മെറ്റ് ധരിച്ചില്ല എന്നത് ഗുരുതരമായ അലംഭാവമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ നഷ്ടപരിഹാരത്തില്‍ കഴിവ് വരുത്താതെ നിവൃത്തിയില്ല. അശ്രദ്ധമായ ഡ്രൈവിംഗിനെ പ്രോല്‍സാഹിപ്പിക്കാന്‍ ആവില്ല. വേദനയോടെയാണെങ്കിലും 15% വെട്ടിക്കുറവ് വരുത്തുകയാണെന്ന് കോടതി പറഞ്ഞു. 2017ല്‍ ഇരുചക്രവാഹനം ഓടിച്ചുണ്ടായ അപകടത്തിലാണ് ചെന്നൈ സ്വദേശി മരിച്ചത്. നാല് പേരടങ്ങുന്ന ഇദ്്‌ദേഹത്തിന്‌റെ കുടുംബത്തിന് 76 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്ന് കോടതി ഇന്‍ഷുറന്‍സ് കമ്പനിയോട് നിര്‍ദേശിച്ചു. പരേതന്‌റെ വിധവയ്‌ക്ക് 26 ലക്ഷം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് 22 ലക്ഷം, പിതാവിന് ആറു ലക്ഷം എങ്ങിനെ നല്‍്കാനാണ് ഹൈക്കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: