തൃശൂർ: വേനൽ അവധി ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വലിയ തിരക്ക്. ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച വരെ ഉച്ചവരെ മാത്രം 73.49 ലക്ഷം വരുമാനമാണ്. വഴിപാടിനത്തിൽ മാത്രം ലഭിച്ച തുകയാണിത്.
ഭണ്ഡാര വരവ് മാസത്തിൽ ഒരിക്കൽ മാത്രമാണ് എണ്ണി തിട്ടപ്പെടുത്തുന്നത്. ഇതിനാൽ തന്നെ ഇന്ന് ലഭിച്ച തുക എത്രമാത്രമെന്ന് കണക്കാക്കാനാകില്ല. നിരയിൽ നിൽക്കാതെ പ്രത്യേക ദർശനത്തിനുള്ള നെയ് വിളക്ക് ശീട്ടാക്കിയത് 2,500-ൽ അധികം ആളുകളാണ്. 21 ലക്ഷം രൂപയായിരുന്നു ഇതിലൂടെ ലഭിക്കുന്ന വരുമാനം.
തുലാഭാരം ഇനത്തിൽ ലഭിച്ചത് 16 ലക്ഷം രൂപയാണ്. ആറര ലക്ഷത്തിൽ അധികം രൂപയുടെ പാൽപായസം വഴിപാടുണ്ടായി. 37 കല്യാണവും 571 ചോറൂണമാണ് ഗുരുവായൂരിൽ നടന്നത്. ക്ഷേത്രത്തിൽ ഭക്തജനത്തിരക്കിലും ഇന്ന് വർദ്ധനവുണ്ടായി. അവധിക്കാലം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായിരുന്നു ഇത്.തിരക്ക് നിയന്ത്രിക്കുന്നതിനായി രാവിലെ 11 വരെ ഭക്തരെ കൊടിമരം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ച കഴിഞ്ഞ് 2.15-ന് ശേഷമായിരുന്നു ക്ഷേത്രനട അടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: