എനിക്ക് പേടിയുണ്ട്
തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഭരണാനുകൂല സംഘടനകളില്‍ നിന്ന്ഭീഷണിനേരിടുമോ എന്ന ആശങ്കയുണ്ട്. സര്‍ക്കാരിനെതിരേ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയുമായി മുമ്പോട്ട് പോകും. ചെയ്യാത്ത തെറ്റിന്റെ പേരില്‍ നടപടികള്‍ നേരിടേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടാണ്. എന്റെ കര്‍ത്തവ്യം മാത്രമാണ് ഇതുവരെ ചെയ്തത്. എന്നെ ഭീഷണിപ്പെടുത്തിയ എന്‍ജിഒ നേതാവിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണം.
പി.ബി. അനിത
(സീനിയര്‍ നഴ്സിങ് ഓഫീസര്‍)
മുഖ്യമന്ത്രിയുംആരോഗ്യമന്ത്രിയുംഎനിക്കൊപ്പമാണെന്ന് പറയുന്നതല്ലാതെ നീതിഉറപ്പാക്കാന്ഒന്നുംചെയ്യുന്നില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കാനോ കാര്യങ്ങള്‍ നേരിട്ട് തിരക്കാനോ തയാറാവാതെയാണ്, എനിക്ക് നീതി ഉറപ്പാക്കാനെന്ന പേരില്‍ സീനിയര്നഴ്സിങ് ഓഫീസറെ ദ്രോഹിക്കുന്ന നടപടി സ്വീകരിച്ചത്. അവര്ഒരു തെറ്റുംചെയതിട്ടില്ല. സഹായിച്ചിട്ടേഉള്ളൂ. അനിതസിസ്റ്റര്ക്ക്ഇനിയുംനീതിനിഷേധിക്കുകയാണെങ്കില്ശക്തമായസമരനടപടികളുമായിമുന്നോട്ട് പോകും.
അതിജീവിത
നീതി ലഭിച്ചു എന്ന് പറയാനാകില്ല. സര്‍ക്കാര്‍ നീതി നല്‍കിയെന്ന് സമൂഹത്തെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു നടപടിയാണ്. പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശക്തമായ ഇടപെടലുകളും ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുമ്പോഴുണ്ടാകാന് സാധ്യതയുള്ള ഭവിഷത്തും ഓര്‍ത്താണ് നിയമനം നല്‍കിയത്.
നൗഷാദ് തെക്കയില്‍
(മനുഷ്യാവകാശ പ്രവര്ത്തകന്)
സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നു. ഇനിയെങ്കിലും വേട്ടയാടല്‍ അവസാനിപ്പിച്ച് അനിത സിസ്റ്ററെ സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കണം.
സജിത്ത് ചെരണ്ടത്തൂര്‍ (കേരള ഗവ. നഴ്സസ് യൂണിയന് കോഴിക്കോട് ജില്ലാ പ്രസിഡന്റ്)
നിയമവകുപ്പിന്റെ അഭിപ്രായം ശനിയാഴ്ചയാണ് ലഭിച്ചത്. തുടര്‍ന്ന് ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കുവാനുള്ള നടപടിയും ആരോഗ്യവിഭാഗം സ്വീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെ ജോലിയില്‍ പ്രവേശിക്കുവാനുള്ള ഉത്തരവും സീനിയര്‍ നഴ്സിങ് ഓഫീസര്‍ അനിതയ്ക്ക് ലഭിച്ചിട്ടുണ്ട്.
മുഹമ്മദ് ഹനീഷ്
(ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: