തിരുവനന്തപുരം:സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് രണ്ടു ഗഡു കൂടി ചൊവ്വാഴ്ച മുതല്‍ വിതരണം നടത്തും. 3,200 രുപവീതം ഗുണഭോക്താക്കള്‍ക്ക് ലഭിക്കും.
കഴിഞ്ഞമാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്ഷന് എത്തിക്കും.
62 ലക്ഷം ക്ഷേമ പെന്ഷന് ഗുണഭോക്താക്കളില്‍ മസ്റ്ററിംഗ് നടത്തിയ എല്ലാവര്ക്കും പണം ലഭിക്കും.6.88 ലക്ഷം പേരുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്.
പെന്ഷന് വൈകുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്ക സിപിഐ ഉള്‍പ്പെടെ ഇടതുമുന്നണി യോഗത്തില്‍ പ്രകടിപ്പിച്ചിരുന്നു. പ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്ന നിലപാടിലായിരുന്നു സംസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: