കോട്ടയം :അരുണാചല്‍ പ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മലയാളി ദമ്പതികളെയും വനിതാ സുഹൃത്തിനെയും കുറിച്ചുളള അന്വേഷണം പുരോഗമിക്കുന്നു. നവീന്റെ കോട്ടയത്തെ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തി.അതിനിടെ മരിച്ച ആര്യക്ക് അന്യഗ്രഹ ജീവികളെ സംബന്ധിച്ച ഇ മെയിലുകള്‍ അയച്ചത് നവീന്‍ തന്നെയാണെന്നാണ് പൊലീസ് നിഗമനം.
ഡോണ്‍ബോസ്കോ എന്ന പേരിലാണ് ഇ മെയിലുകള്‍ അയച്ചത്.നവീന്റെ കാറില്‍ നിന്ന് കത്തികളും അന്യഗ്രഹ ജീവിയുടെ ചിത്രങ്ങളും ക്രിസ്റ്റലുകളും ലഭിച്ചു. ആര്യക്ക് വന്ന ഇ-മെയിലിലും ഇവയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അരുണാചല്‍ പ്രദേശിലേക്ക് പോകും മുന്‍പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്ത നവീനിന്റെ കാറിലാണ് തെളിവുകളുള്ളത്.
മരണത്തിനു ശേഷം അന്യഗ്രഹ ജീവിതം ലഭിക്കുമെന്ന അന്ധവിശ്വാസമാണ് നവീനിന്റെയും ഭാര്യ ദേവിയുടെയും ആര്യയുടെയും മരണത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. അന്യഗ്രഹ ജീവികളെ കുറിച്ചുളള വിവരങ്ങളും പുസ്തകങ്ങളും മൂന്നുപേരും വായിക്കുകയും ഇതേക്കുറിച്ച് പരസ്പരം ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.
ആന്‍ഡ്രോമെഡ നക്ഷത്ര സമൂഹത്തിലെ മിതി എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായി സംസാരിക്കുന്ന പിഡിഎഫ് രേഖകളും യൂട്യൂബ് ലിങ്കുകളും മരിച്ച ദമ്പതികളുടെയും വനിതാ സുഹൃത്തിന്റെയും ലാപ്ടോപ്പില്‍ നിന്നും കണ്ടെടുത്തു.ജീവനൊടുക്കുന്നതിനു മുമ്പ് ഇവര്‍ ഓണ്‍ലൈന്‍ വഴി മാറ്റരെങ്കിലുമായി സംവദിച്ചിട്ടുണ്ടോ എന്നുള്ളതടക്കം പൊലീസ് പരിശോധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: