ചെന്നൈ: രാഹുല്‍ ഗാന്ധിയെപ്പോലെ പലരും വന്നും പോയിട്ടുണ്ടെന്നും എന്നാല്‍ ഹിന്ദുസ്ഥാന്‍ ഇന്നും എന്നും നിലനില്‍ക്കുമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ചെന്നൈയില്‍ നടന്ന പരിപാടിയിലാണ് സ്മൃതി ഇറാനി അദേഹത്തെ ശക്തമായി വിമര്‍ശിച്ചത്.
ഹിന്ദപ വിരുദ്ധ നിലപാട് വച്ചുപുലര്‍ത്തുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രാഹുല്‍ ഗാന്ധി കേള്‍ക്കാനാണ് പറയുന്നത്. നിങ്ങളെപ്പോലെ പലരും വന്നു പോയിട്ടുണ്ട്, എന്നാല്‍ ഹിന്ദുസ്ഥാന്‍ അന്നു, ഇന്നു, എന്നും ഇങ്ങനെ തന്നെ നിലനില്‍ക്കുകയാണ്. ചെന്നൈയിലെ വെപ്പേരി ജില്ലയിലെ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ സെന്‍ട്രല്‍ ചെന്നൈ ബിജെപി സ്ഥാനാര്‍ത്ഥി വിനോജ് പി സെല്‍വത്തെ പിന്തുണച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തവെയാണ് കേന്ദ്ര വനിതാശിശു വികസന മന്ത്രി സ്മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്.
അയോധ്യയില്‍ രാമക്ഷേത്രം പൂര്‍ത്തീകരിക്കുന്നതിന്റെ പ്രാധാന്യം ഇറാനി ഊന്നിപ്പറഞ്ഞു. ‘ജയ് ശ്രീറാം’ വിളിച്ചതിന് ഇന്‍ഡി മുന്നണിയിലെ ആളുകളെ കൊന്നൊടുക്കിയ ജനങ്ങള്‍ ഈ രാജ്യത്തുണ്ട്. പശ്ചിമ ബംഗാളിലും കേരളത്തിലും അത് സംഭവിച്ചു. ഇന്ന് അതേ ഭഗവാനെ പാദങ്ങളില്‍ നോക്കി നില്‍ക്കുന്നത് നമ്മുടെ ഏറ്റവും വലിയ ഭാഗ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: