അഗര്‍ത്തല: ത്രിപുരയില്‍ വന്‍ ലഹരിവേട്ട. 753 കിലോഗ്രാം കഞ്ചാവാണ് പ്രത്യേക സംഘം പിടിച്ചെടുത്തത്. സെപാഹിജാല ജില്ലയില്‍ നടത്തിയ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഡിഐബി ഉദ്യോഗസ്ഥര്‍ക്കൊപ്പം സോനമുറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ നടന്ന ഓപ്പറേഷനിലാണ് ലഹരി പിടികൂടിയതെന്ന് സോനമുറ പോലീസ് പറഞ്ഞു.
നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവവും മയക്കുമരുന്ന് കടത്ത് ശൃംഖല ഇല്ലാതാക്കാനുള്ള അധികാരികള്‍ പ്രതിബദ്ധതമാണെന്ന് സോനാമുറ പോലീസ് സ്റ്റേഷനിലെ ഓഫീസര്‍ ഇന്‍ ചാര്‍ജ് (ഒസി) ജയന്ത കുമാര്‍ ഡെ പറഞ്ഞു.
സോനാമുറ പോലീസ് സ്റ്റേഷന് പരിധിയില്‍ ആനന്ദപൂരില്‍ സ്ഥിതി ചെയ്യുന്ന അഷാദുല്‍ ഹഖ് (35) എന്നയാളുടെ വസതിയിലാണ് റെയ്ഡ് നടന്നത്. ഹഖ് ഒളിവിലാണെന്ന് കണ്ടെത്തിയതോടെ, അധികൃതര്‍ നടത്തിയ പരിശോധനയില്‍ അനധികൃത വസ്തുക്കള്‍ നിറച്ച 16 പ്ലാസ്റ്റിക് ഡ്രമ്മുകള്‍ കണ്ടെത്തി. പിടികൂടിയ കഞ്ചാവിന്റെ വിപണി മൂല്യം ഏകദേശം 50 ലക്ഷം രൂപയോളം വരുമെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: