തിരുവനന്തപുരം: ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ യൂണിവേഴ്സിറ്റിക്ക് കൈമാറാനും മരുന്ന് പരീക്ഷണം നടത്താനും സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചനനടന്നു. ഇതിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ദുരുപയോഗം ചെയ്യുകയാണ്.
നമ്മുടെ കണ്ടെത്തലുകള്‍ നടപ്പാക്കാനും മറ്റും വിദേശത്ത് നിന്നുള്ള സാങ്കേതിക സഹായം തേടുക എന്നതാണ് ‘ട്രാന്സ്ലേഷനല് ഗവേഷണ’ പദ്ധതിയെന്നാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയത്. ഇതിന്റെ പേരിലാണ് പ്രൊഫ. സലിം യൂസഫിനെ എത്തിച്ചത്. ഇതിനായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ 2022 ലെ കൈരളി ഗ്ലോബല്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് പ്രൊഫ. സലിം യൂസഫിന് പ്രഖ്യാപിച്ചു. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 2023 ആഗസ്ത് മൂന്നു മുതല്‍ രണ്ടു ദിവസത്തെ ബയോമെഡിക്കല്‍ ട്രാന്സ്ലേഷനല് റിസര്‍ച്ച് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. അതില്‍വച്ച് പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു.
പകര്‍ച്ചവ്യാധികള്‍ തുടരുന്നതിനെ പ്രതിരോധിക്കാന്‍ കൈയിലുള്ള മെഡിക്കല്‍ ഡേറ്റാ മികച്ച ഗവേഷണ പഠനത്തിനായി വിദഗ്ധര്‍ക്ക് ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സലിം യൂസഫിനെപോലുള്ളവരുടെ സേവനവും ആവശ്യപ്പെട്ടു. പിന്നാലെ പ്രൊഫ.സലിം യൂസഫ് തനിക്ക് കിട്ടിയ അവാര്‍ഡ് തുകയായ അഞ്ചുലക്ഷം ഗവേഷണത്തിന് നല്കുന്നു എന്ന് പ്രഖ്യാപിച്ചു.ഗവേഷണത്തിന് പിന്തുണ നല്കി. ഇതോടെ ഡേറ്റാ കൈമാറ്റത്തിനും മരുന്ന് പരീക്ഷണത്തിനും പദ്ധതിയൊരുങ്ങി.
മരുന്ന് പരീക്ഷണത്തിന് കേന്ദ്രത്തിന്റെയും ഐസിഎംആറിന്റെയും അംഗീകാരം വേണം. ഇത് മറികടക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍, സംസ്ഥാന ആരോഗ്യശാസ്ത്ര ഗവേഷണ നയം തയ്യാറാക്കി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതവിദ്യാഭ്യാസ ഉപദേശക സമിതിയോഗം മാര്‍ച്ച് ഏഴോടെ ഇതിന് അംഗീകാരം നല്കി. ഗവ.മെഡി. കോളജുകളും ഡെന്റല്‍, നഴ്സിംഗ്, ഫാര്‍മസി, പാരാമെഡിക്കല്‍ കോളജുകളും ഗവേഷണോന്മുഖമാക്കി മാറ്റുമെന്നാണ് നയം. പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് എല്ലാ സ്ഥാപനങ്ങളെയും സജ്ജമാക്കും. ക്ലിനിക്കല്‍ ട്രയലിലൂടെ പുതിയ മരുന്നുകളും ചികിത്സാ മാര്‍ഗ്ഗങ്ങളും ഉപകരണങ്ങളും കണ്ടെത്തി ഫലപ്രാപ്തി തെളിയിക്കാന്‍ ഗവേഷണം നടത്തും എന്നും നയത്തിലുള്‍പ്പെടുത്തി. മരുന്നു പരീക്ഷണവും ഡേറ്റാ കൈമാറ്റവും വിവാദമായാല്‍ ആരോഗ്യശാസ്ത്ര ഗവേഷണ നയം അനുസരിച്ചുള്ള പ്രവര്‍ത്തനം മാത്രമാണെന്ന് പറഞ്ഞ് യതലയൂരാം.
ഡേറ്റാ കൈമാറ്റം; വിവാദമായിട്ടും ഉപേക്ഷിക്കാത്ത നീക്കം
ഡേറ്റാ കൈമാറ്റ നീക്കം മുന്‍പും നടന്നിരുന്നു. 2013 ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇതേ സംഘവുമായി ചേര്‍ന്ന് കൊണ്ടുവന്ന കെഎച്ച്ഒബിഎസ്(കേരള ഹെല്‍ത്ത് ഒബ്സര്‍വേറ്ററി ആന്‍ഡ് ബേസ് ലൈന്‍ സര്‍വേ)യെ അന്ന് പ്രതിപക്ഷത്തായിരുന്ന സിപിഎം നഖശിഖാന്തം എതിര്‍ത്തു. പിന്നാലെ പദ്ധതി ഉപേക്ഷിച്ചു.
എന്നാല്‍ 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതിക്ക് ജീവന്‍വച്ചു. 2018 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ കിരണ്‍ ആരോഗ്യ സര്‍വേ(കേരള ഇന്‍ഫര്‍മേഷന്‍ ഓഫ് റെസിഡന്റ്സ് ആരോഗ്യം നെറ്റ്വര്‍ക്ക്)യ്ക്ക് ഉത്തരവിറക്കി. എന്നാല്‍ കാനഡയിലെ മക്മാസ്റ്റര്‍ സര്‍വകലാശാലയെക്കുറിച്ചോ അതിന് കീഴിലെ പിഎച്ച്ആര്‍ഐയെക്കുറിച്ചോ ഉത്തരവില്‍ പരാമര്‍ശിച്ചില്ല. 2019 ല്‍ ഇത് വിവാദമായി. എന്നാല്‍ സര്‍വ്വേയ്ക്കുള്ള സാങ്കേതിക സഹായം മാത്രമാണ് തേടിയതെന്നാണ് അന്ന് പിണറായി സര്‍ക്കാര്‍ ന്യായീകരിച്ചത്. പിന്നാലെ, 2020 ല്‍ കനേഡിയന്‍ സംഘവുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ഇ-മെയില്‍ വിവരങ്ങള്‍ ഒരു ദേശീയ മാധ്യമം പുറത്തുവിട്ടു. അതില്‍ സര്‍വ്വേ മാത്രമല്ല, ഒന്നിലധികം മരുന്നുകള്‍ സംയോജിപ്പിച്ചുള്ള ഗുളിക ‘പോളിപില്‍’ വിതരണം ചെയ്ത് മരുന്ന് പരീക്ഷണം നടത്തി നിരീക്ഷിച്ചെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
െകാട്ടാരക്കര സ്വേദശി സലീം യൂസഫ്
െകാട്ടാരക്കര സ്വേദശിയ േഡാ. സലീം യൂസഫ് അറിയെപ്പടുന്ന കേനഡിയന്‍ ഫിസിഷ്യനാണ്. മക് മാസ്റ്റര്‍ സര്വ്വകലാശാലയിെല െ്രപാഫസറാണ്.കാര്ഡിേയാളജിസ്റ്റാണ്.പകര്‍ച്ച വ്യാധി വിദഗ്ധനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: