ലണ്ടന്‍: സൂപ്പര്‍ താരം കെവിന് ഡിബ്രൂയിനെ പ്രീമിര്‍ ലീഗിലെ തന്റെ നൂറാം ഗോള്‍ ആഘോഷിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ലിവര്‍പൂളിനൊപ്പമെത്തി. ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ ഇരട്ടഗോളുമായാണ് ഡിബ്രൂയിനെ മിന്നിയത്. കളിയുടെ തുടക്കത്തിലേ തന്നെ ക്രിസ്റ്റല്‍ പാലസിനോട് ഗോള്‍ വഴങ്ങിയ ശേഷമാണ് സിറ്റി 4-2ന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ജീന്‍ ഫിലിപ്പെ മറ്റേറ്റ നേടിയ ഗോളില്‍ ക്രിസ്റ്റല്‍ പാലസ് ലീഡ് ആഘോഷിച്ചു. പത്ത് മിനിറ്റിനകം ടീമിനെ സമനിലയിലെത്തിച്ച് കെവിന് ഡി ബ്രൂയിനെ ആദ്യഗോള്‍ നേടി. മത്സരത്തിന്റെ ആദ്യപകുതി 1-1 സമനിലയില്‍ കലാശിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ റിക്കോ ലെവിസിലൂടെ സിറ്റി ക്രിസ്റ്റലിനെ മറികടന്നു. കളിക്ക് 66 മിനിറ്റെത്തിയപ്പോള്‍ എര്‍ലിങ് ഹാളണ്ട് സിറ്റിയുടെ ലീഡ് 3-1 ആയി വര്‍ദ്ധിപ്പിച്ചു. നാല് മിനിറ്റിനകം ഇരട്ടഗോള്‍ തകിച്ച് ഡിബ്രൂയിനെ വീണ്ടും സ്കോര്‍ ചെയ്തു. സിറ്റി ഒന്നിനെതിരെ നാല് ഗോളുമായി മുന്നിലെത്തി. ഇതിനെതിരെ ഓഡ്സോന്നെ എഡ്വോര്ഡിലൂടെ ക്രിസ്റ്റല്‍ ടീമിനായി രണ്ടാം ഗോല്‍ നേടിയെങ്കിലും കളി സമയം 86 മിനിറ്റ് പിന്നിട്ടിരുന്നു. വിജയിക്കാന്‍ മാത്രം സമയം ഉണ്ടായിരുന്നില്ല.
ജയത്തോടെ ലിവറിനൊപ്പം 70 പോയിന്റ് നേട്ടത്തില്‍ സിറ്റി മുന്നിലെത്തി. ഗോള്‍ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ്. പക്ഷെ അവസാനത്തോടടുക്കുന്ന ലീഗിന് കടുപ്പം കൂട്ടാന്‍ സിറ്റിക്ക് സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: