ഷാര്‍ജ :അല്‍ ഹെഫയ്യ മൗണ്ടന്‍ കണ്‍സര്‍വേഷന്‍ സെന്ററില്‍ അറേബ്യന്‍ വരയാട് (അറേബ്യന്‍ താര്)ജനിച്ചു. ആദ്യമായാണ് ഇവിടെ അറേബ്യന്‍ വരയാട് ജനിച്ചത്.
കഴിഞ്ഞ മാര്‍ച്ചിലാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അല്‍ ഹെഫയ്യ മൗണ്ടന്‍ കണ്‍സര്‍വേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തത്.അറേബ്യന്‍ വരയാടിന് 8 മുതല്‍ 16 വര്‍ഷം വരെ ആയുസാണ് ഉള്ളത്.
അറേബ്യന്‍ വരയാട് പരുക്കന്‍ പര്‍വത ചരിവുകളിലാണ് കൂടുതലായി കാണപ്പെടുന്നത്. വെള്ളം, പുല്ല്, ചെറിയ കുറ്റിച്ചെടികള്‍, ഇലകള്‍, കാട്ടുപഴങ്ങള്‍ എന്നിവയാണ് ഇവയുടെ ഇഷ്ടഭക്ഷണം. വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് അറേബ്യന്‍ വരയാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: