തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളഡ് ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട സീനിയർ നഴ്സിങ് ഓഫീസർ പി.ബി അനിതയ്‌ക്ക് പുനര്‍നിയമന ഉത്തരവ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ നിയമനം നല്‍കാന്‍ ഡിഎഇയ്‌ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ കോഴിക്കോട് തന്നെയായിരിക്കും നിയമനം.
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിപ്പിക്കാത്തത് ഏറെ വിവാദമായിരുന്നു. ഇതിനെതിരേ അനിത മെഡിക്കല്‍ കോളേജില്‍ നടത്തിവരുന്ന സമരം ആറാംദിവസത്തേക്ക് കടന്ന സാഹചര്യത്തിലാണ് സര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകുന്നത്. നീതി കിട്ടിയതിൽ സന്തോഷമെന്ന് അനിത പ്രതികരിച്ചു. ഉത്തരവ് കൈയിൽ കിട്ടിയാലുടൻ സമരം അവസാനിപ്പിക്കുമെന്നും അവർ പറഞ്ഞു.
ഐ.സി യു പീഡനക്കേസ് അതിജീവിതയും സമരത്തിന്റെ ഭാഗമായി അനിതയ്‌ക്കൊപ്പമുണ്ടായിരുന്നു. ജോലിയില്‍ തിരിച്ചെടുക്കാതെ പിന്നോട്ടില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അനിതയും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമന നടപടി ഉടന്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. കോടതി അന്തിമ വിധി വരും വരെ കോഴിക്കോട് നിമയമനം നല്‍കാന്‍ സര്‍ക്കാര്‍ ഡിഎഇ ക്കു നിര്‍ദേശം നല്‍കിയതയാണ് വിവരം.
ഡിഎംഇ റിവിഷന്‍ ഹര്‍ജി തീരുമാനം വന്ന ശേഷം നിയമനം നല്‍കാം എന്ന നിലപാടില്‍ ആയിരുന്നു. ഇവരുടെ സ്ഥലം മാറ്റത്തിന് എതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. അതിജീവിതയെ ആശുപത്രി ജീവനക്കാരായ അഞ്ചു പേര്‍ ഭീഷണിപ്പെടുത്തിയത് അനിതയുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണ് എന്നായിരുന്നു ഡിഎംഇ റിപ്പോര്‍ട്ട് . ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയത് ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: