രാമനാഥപുരം : കോസ്റ്റ് ഗാർഡും കസ്റ്റംസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ ശ്രീലങ്കയിൽ നിന്ന് കടലിലുടെ കടത്തിയ മൂന്ന് കോടിയിലധികം രൂപയുടെ സ്വർണം ഡിആർഐ പിടികൂടി. രാമനാഥപുരം ജില്ലയിലെ വേതലായി തീരത്തെ മണ്ഡപത്തിൽ നിന്നാണ് ഇത്രയും സ്വർണം പിടിച്ചെടുത്തത്.
ഏപ്രിൽ 5 ന് ഇവിടെയുള്ള കടൽത്തീരത്ത് നിന്ന് 4.9 കിലോഗ്രാം വിലയേറിയ ലോഹം ഏജൻസികൾ കണ്ടെടുത്തതായി ഡിആർഐയുടെ ശനിയാഴ്ചത്തെ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
മത്സ്യബന്ധന ബോട്ട് ഉപയോഗിച്ച് ഒരു സംഘം ശ്രീലങ്കയിൽ നിന്ന് വേതലായി തീരം വഴി ഇന്ത്യയിലേക്ക് വിദേശ സ്വർണം കടത്തുന്നുവെന്ന പ്രത്യേക രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് തീരദേശ പോക്കറ്റുകളിൽ ഏജസികൾ നിരീക്ഷണം ശക്തമാക്കുകയായിരുന്നു
തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും (ഐസിജി), രാമനാഥപുരത്തെ കസ്റ്റംസ് പ്രിവൻ്റീവ് യൂണിറ്റും (സിപിയു) ,ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസും (ഡിആർഐ) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 4.9 കിലോഗ്രാം വിദേശ സ്വർണം കടലിൽ വച്ച് ഒരു നാടൻ മത്സ്യബന്ധന ബോട്ടിൽ നിന്നും പിടികൂടാനായത്.
4.9 കിലോഗ്രാം ഭാരവും ഏകദേശം 3.43 കോടി രൂപ വിലമതിക്കുന്ന വ്യത്യസ്ത വലിപ്പത്തിലുള്ള അസംസ്‌കൃത സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഇവ ഒരു തൂവാലയിൽ നന്നായി പൊതിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അധികൃതർ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: