കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ദയമന്റകോസിന് പരിക്ക്. ഈസ്റ്റ് ബംഗാളിന് എതിരായ അവസാന കളിയില്‍ ആദ്യ പകുതിയുടെ അവസാനം ഫിമിയെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സബ് ചെയ്തിരുന്നു. ഇത് പരിക്ക് മൂലമാമാണെന്നാണ് റിപ്പോര്‍ട്ട്.
നോര്‍ത്ത് ഈസ്റ്റിന് എതിരായ മത്സരത്തിനായി ഗുവാഹത്തിലേക്ക് ദിമി പോയില്ല.അവസാനം രണ്ടു മത്സരങ്ങളിലും ദിമി കളിക്കില്ല എന്നാണ് അറിയുന്നത്.. പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ എപ്പോള്‍ താരം പരിക്ക് മാറി തിരികെയെത്തും എന്ന് വ്യക്തമാല്ല.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് മത്സരത്തിനു മുമ്പ് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് ദിമി തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ദിമി മാത്രമല്ല ജസ്റ്റിനും പരിക്കേറ്റ് പുറത്താണ്. ജസ്റ്റിന് ജംഷദ്പൂരിന് എതിരായ മത്സരത്തിലായിരുന്നു പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: