കോട്ടയം: പാര്‍ലമെന്റ് മണ്ഡലത്തില്‍ നോമിനേഷന് നല്കിയ രണ്ട് അപരന്മാരുടെയും പത്രിക തള്ളി. ഫ്രാന്‍സിസ് ജോര്‍ജ,് ഫ്രാന്‍സിസ് ഇ ജോര്‍ജ് എന്നിവരുടെ പത്രികകളാണ് ജില്ലാ വരണാധികാരി തള്ളിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിനെതിരെ എല്‍.ഡി. എഫ് നിറുത്തിയതാണ് ഈ അപരന്മാരെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. നാമനിര്‍ദ്ദേശ പത്രികയില്‍ പിന്താങ്ങിയവരുടെ ഒപ്പുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക് തളളിയത്. വ്യാജ രേഖ ചമച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ കബളിപ്പിക്കാന്‍ ശ്രമിച്ച ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
അപരനായ ഫ്രാന്‍സിസ് ജോര്‍ജ് സി.പിഎം പ്രവര്‍ത്തകനും ഫ്രാന്‍സിസ് ഇ ജോര്‍ജ് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകനുമാണെന്ന് പറയപ്പെടുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ എല്‍.ഡി.എഫ് അറിഞ്ഞു കൊണ്ടാണ് വിമതരെ നിര്‍ത്തിയതെന്നാണ് ആക്ഷേപം. അപരന്മാരുടെ പത്രിക സ്വീകരിച്ചിരുന്നെങ്കില്‍ യു.ഡി.എഫ് സ്ഥാനാത്ഥി ഫ്രാന്‍സിസ് ജോര്‍ജ് വോട്ടെടുപ്പില്‍ വെള്ളം കുടിക്കുമായിരുന്നു.
പത്രികയില്‍ പിന്താങ്ങിയവര്‍ എന്ന പേരില്‍ ഒരാള്‍ തന്നെ രണ്ട് വ്യാജ ഒപ്പിട്ടുവെന്ന യു.ഡി.എഫിന്റെ പരാതി ജില്ലാ വരണാധികാരി പരിഗണിച്ചു. ഇതേത്തുടര്‍ന്നു പിന്താങ്ങിയവരുടെ ഒപ്പ് യഥാര്‍ത്ഥമാണെന്നു തെളിയിക്കാന്‍ പത്രിക നല്‍കിയവര്‍ക്ക് 4 മണി വരെ സമയം അനുവദിക്കുകയായിരുന്നു. എന്നാല്‍ സമയപരിധിക്കുള്ളില്‍ ഇത് തെളിയിക്കാന്‍ പത്രിക നല്കിയവര് എത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: