ന്യൂയോര്‍ക്ക് : കോവിഡ് ഭീതി ഒഴിഞ്ഞതിന് പിന്നാലെ മറ്റൊരു മഹാമാരിയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധര്‍.കോവിഡിനേക്കാള്‍ 100 മടങ്ങ് മാരകമായ പക്ഷിപ്പനി ഇനത്തെ കുറിച്ചാണ് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്.
ഉയര്‍ന്ന മരണനിരക്കിന് കാരണമാകാവുന്ന പക്ഷിപ്പനി ഇനത്തെ കുറിച്ചാണ് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചത്.
എച്ച് 5 എന്‍ 1 പക്ഷിപ്പനി ഇനമാണ് കൂടുതല്‍ മാരകമാകുക. നിലവില്‍ ലോകത്ത് ഉളള വൈറസാണിത്.ഇത് മനുഷ്യരുള്‍പ്പെടെ ഉളളവരിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിനെ നേരിടാന്‍ തയാറായിരിക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്.
നിലവിലെ വൈറസിന് രൂപാന്തരം സംഭവിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ കോവിഡിനേക്കാള്‍ മാരകമായി മാറും ഇത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2003 മുതല്‍ എച്ച് 5 എന്‍ 1 വൈറസ് ബാധിച്ച ഓരോ 100 രോഗികളിലും 52 പേര് മരിച്ചു. മരണനിരക്ക് 50 ശതമാനത്തിലധികം.അതേസമയം, നിലവിലെ കോവിഡ് മരണനിരക്ക് 0.1 ശതമാനമാണ്.കോവിഡ് കാലത്തിന്റെ തുടക്കത്തില്‍ മരണനിരക്ക് 20 ശതമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: