തിരുവനന്തപുരം: മൂന്നു മണിക്കൂര്‍ കൊണ്ട് നാച്ചുറല്‍ പെയിന്റിംഗിന് ലോക റെക്കോഡുകളുടെ മഹാനേട്ടം കൈവരിച്ചിരിക്കുകയാണ് കൊച്ചു ശ്രേയസ്സ്. ആറു വയസ്സുകാരനായ ഈ മിടുക്കന് പട്ടം എസ്യുടി ആശുപത്രിയിലെ ലബോറട്ടറി/ബ്ലഡ് ബാങ്ക് സ്റ്റാഫായ ചരിത്രയുടെയും അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ സ്റ്റാഫായ രാജേഷിന്റെയും മകനാണ്.
ശ്രേയസ്സിന്റെ ഈ ചിത്രത്തിന് 10 ലോക റെക്കോഡുകള്‍ക്ക്( ഇന്റര്‍നാഷണല്‍ ബി റെക്കോഡ് ഇന്ത്യ ബുക്ക് റെക്കോഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്, കിഡ്സ് വേള്‍ഡ് റെക്കോഡ്, കലാംസ് വേള്‍ഡ് റെക്കോഡ്, അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോഡ്, മാജിക് ബുക്ക് ഓഫ് റെക്കോഡ്, യൂറോപ്യന്‍ ബുക്ക് ഓഫ് റെക്കോഡ്, ഗോള്‍ഡന്‍ ബുക്ക് ഓഫ് റെക്കോഡ്, ജെയ്ക്ബി ബുക്ക് ഓഫ് റെക്കോഡ്, ഇന്റര്‍നാഷണല്‍ കിഡ് സൂപ്പര്ടാലന്റഡ് അവാര്‍ഡ് ) പുറമെ ഒരു അവാര്‍ഡും വേള്‍ഡ് റെക്കോഡ് യൂണിവേഴ്സിറ്റി ഡിഗ്രിയും ലഭിച്ചു.
ശ്രേയസ്സ് ഈ നേട്ടം കൈവരിച്ചത് മൂന്നു മണിക്കൂര്‍ സമയം കൊണ്ട് അതിമനോഹരമായ ഒരു ചുമര്‍ചിത്രം വരച്ചതിനാണ്. ഈ ചിത്രത്തിന് നിറം പകരാന്‍ ശ്രേയസ്സ് ഉപയോഗിച്ചത് പ്രകൃതിദത്ത വസ്തുക്കളായ ചോക്ക്, കരി, ഇലച്ചാറ്, മണ്ണ്, ബീറ്റ്റൂട്ട് ജ്യൂസ്, പഞ്ഞി, വെള്ളം, തുടങ്ങിയവയാണ്. ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത ഈ മിടുക്കന്റെ ജന്മസിദ്ധിക്ക് പ്രചോദനമായത് കുടുംബത്തിന്റെ പ്രോത്സാഹനമാണ്.
ശ്രേയസ്സിന്റെ കഴിവിനെ പ്രോത്സാഹിപ്പിക്കാന്‍ ഒരു പ്രത്യേക അരങ്ങൊരുക്കി പട്ടം എസ്യുടി ആശുപത്രി. ചൊവ്വാഴ്ച നടന്ന ലളിതമായ ചടങ്ങില്‍ ശ്രേയസ്സിനെയും അമ്മ ചരിത്രയെയും ആശുപത്രി അധികൃതര്‍ ആദരിച്ചു. ആശുപത്രിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി ഉപഹാരവും ക്യാഷ് പ്രൈസും നല്കി ശ്രേയസ്സിനെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: