വയനാട് : മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ ആസ്തി രേഖകള്‍ വ്യക്തമാക്കുന്ന നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ പുറത്ത്. സ്ഥാനാര്‍ത്ഥിക്ക് സ്വന്തമായി വാഹനം ഇല്ല. ആകെ എട്ട് ഗ്രാം സ്വര്‍ണം മാത്രമാണ് കയ്യിലുള്ളത്.
അതേസമയം, കെ സുരേന്ദ്രന്റെ പേരില്‍ 243 കേസുകളാണ് ഉള്ളത്. അതില്‍ ഒരെണ്ണം വയനാട്ടിലാണ്. സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസാണിത്.
സുരേന്ദ്രന്റെ ഭാര്യയ്ക്ക് 32 ഗ്രാം സ്വര്‍ണമുണ്ടെന്നും നല്കിയ വിവരങ്ങളില്‍ വ്യക്തമാക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ കൈവശം ആകെ 15,000 രൂപ ആണുള്ളത്. രണ്ടു ബാങ്ക് അക്കൗണ്ടുകളിലായി 77,669 രൂപയുമുണ്ട്. ജന്മഭൂമിയുടെ 10 ഷെയറുകളും ഉണ്ടെന്ന് നാമനിര്‍ദേശ പത്രികയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: