ഉണ്ണിക്കണ്ണന് ഓടക്കുഴലുമായി എന്ത് ബന്ധം? കൃഷ്ണനും ഓടക്കുഴലും തമ്മിലുള്ള വേര്‍പിരിയാത്ത ബന്ധമാണ് ‘പാടൂ ബാസുരീ നീ’…എന്ന ഗാനത്തിലൂടെ ഇതള്‍ വിരിയുന്നത്.
ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ ആലപിച്ച ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനമാണ് ‘പാടൂ ബാസുരീ നീ’.
പാടൂ ബാസൂരി നീ വീണ്ടും…രാധാമാധവന്‍ ചുണ്ടില്‍ പകരം ശ്രീരാഗം…മധുവാം അനുരാഗം
ബി.കെ. നാരായണന്റെ തൂലികയില്‍ നിന്നും വാര്‍ന്നുവീണ പ്രണയാര്‍ദ്രമായ വരികള്‍ക്ക് പ്രകാശ് ഉള്ള്യേരിയുടെ തൂവല്‍സ്പര്‍ശമുള്ള സംഗീതം
“കാര്‍മേഘവര്‍ണ്ണന്‍ കാതോരമോതും സ്വകാര്യം നീ പറയില്ലേ, നെഞ്ചില്‍ തേന്‍മൊഴിയില്ലേ..” എന്ന് ബാസുരിയോട് ചോദിക്കുമ്പോള്‍ ബാസുരിയും കൃഷ്ണനും തമ്മിലുള്ള പ്രണയത്തിന്റെ തീവ്രത ശ്രോതാവിന് പകര്‍ന്നുകിട്ടുന്നു.
തീര്‍ന്നില്ല ആ പ്രണയ ബന്ധം. “നിര്‍മ്മാല്യ രൂപന്‍ നിന്നോട് ചേരും യാമം ശ്രീമയമല്ലേ, പ്രേമം മായികമല്ലേ….” എന്നെഴുതുമ്പോള്‍ മായാമാധവനും അദ്ദേഹത്തിന്റെ ഓടക്കുഴലും തമ്മിലുള്ള ബന്ധം ശുദ്ധപ്രണയമായി മാറുന്നു.
കൃഷ്ണനും ഓടക്കുഴലും തമ്മിലുള്ള ഈ നിതാന്ത പ്രണയമാണ് ‘പാടൂ ബാസുരീ നീ’… എന്ന ഗാനത്തിന്റെ ആത്മാവ്. ഈ ആത്മാവിനെ തൊടുന്നതായി പ്രകാശ് ഉള്ളിയേരിയുടെ സംഗീതം. ബി കെ ഹരിനാരായണന്റെ വരികളാകട്ടെ ഭക്തിസാന്ദ്രമാണ്. ചുരുങ്ങിയ ദിവസങ്ങളില്‍ തന്നെ ‘പാടൂ ബാസുരീ നീ’ എന്ന ഗാനം ഗുരുവായൂരപ്പ ഭക്തരുടെ ഹൃദയം കവര്‍ന്നു.
ഇന്ത്യയിലെ പുല്ലാങ്കുഴൽ പ്രതിഭകളിൽ ഒരാളായ എസ് ആകാശും ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. സജി ആർ നായരാണ് ശബ്ദമിശ്രണം നിർവ്വഹിച്ചത്. ബാസുരി ആൻഡ് ബീറ്റ്സിലൂടെയാണ് ഗാനം ആസ്വാദകരിലേക്കെത്തുന്നത്. ഗാനത്തിന് നല്ല പ്രതികരണവും എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: