കുറ്റിപ്പുറം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന് കുറ്റിപ്പുറം കെഎംസിടി ലോ കോളജില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി എസ്എഫ്ഐ- എംഎസ്എഫ് പ്രവര്‍ത്തകര്‍. ബിജെപിക്കാരെ കോളജില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു എസ്എഫ്ഐ- എംഎസ്എഫ് ഭീഷണി.
തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത കുറ്റിപ്പുറം ലോ കോളജില്‍ എത്തിയത്. കോളേജ് മാനേജിമെന്റിനെ മുന്‍കൂട്ടി അറിയിച്ച് അനുമതി വാങ്ങിയ ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി കോളജ് കാമ്പസില്‍ എത്തിയത്. എന്നാല്‍ കോളജില്‍ എത്തിയപ്പോള്‍ സംഘടിച്ചെത്തിയ എസ്എഫ്ഐ- എംഎസ്എഫ് പ്രവര്‍ത്തകര്‍ ആക്രോശിച്ചുകൊണ്ട് സ്ഥാനാര്‍ത്ഥിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. വര്‍ഗീയ വിഷം ചീറ്റിക്കൊണ്ടായിരുന്നു ഒരുപറ്റം മതമൗലികവാദികളായ വിദ്യാര്‍ത്ഥികള്‍ അസഭ്യം ചൊരിഞ്ഞത്.
അതേസമയം ഭീഷണി വകവെക്കാതെ സ്ഥാനാര്‍ത്ഥി മുന്നോട്ട് പോയതോടെ ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ, എംഎസ്എഫ്- എസ്എഫ്ഐ പ്രവര്‍ത്തകര്‍ കായികമായി തടഞ്ഞുകൊണ്ട് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചു. സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്ന എന്‍ഡിഎ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് അനിഷ്ടസംഭവം ഒഴിവായത്. കോളജ് പ്രിന്‍സിപ്പലിനെ കാണണമെന്ന ആവശ്യം പോ
ലും നിഷേധിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജയിക്കില്ലെന്നും കെട്ടിവച്ച കാശ്പോലും നഷ്ടപ്പെടുമെന്നും എന്തിനാണ് മത്സരിക്കുന്നതെന്നും നിവേദിതയുടെ മുഖത്ത് നോക്കി എംഎസ്എഫ്- എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചോദിച്ചു. ഒരു അഭിഭാഷകയും അമ്മയും കൂടിയാണ് താനെന്നും അതുകൊണ്ടുതന്നെ നിയമ വിദ്യാലയത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന നടപടി തെറ്റാണെന്നും വിദ്യാര്‍ത്ഥികളോട് നിവേദിത പറഞ്ഞു.
നിരവധി കോളജുകളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളും വോട്ട് അഭ്യര്‍ത്ഥിച്ച് എത്താറുണ്ട്. എന്നാല്‍ ലോ കോളേജില്‍ നിന്ന് ഇത്തരത്തില്‍ ഒരു ദുരനുഭവമാണ് ഉണ്ടായതെങ്കില്‍, അവിടെ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഏത് രീതിയിലാണ് ഈ ജനാധിപത്യ സമൂഹത്തില്‍ പെരുമാറുക എന്നത് ആശങ്കയ്ക്കിടയാക്കുന്നതാണെന്ന് അഡ്വ. നിവേദിത സുബ്രഹ്മണ്യന് പിന്നീട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: