Categories: Cricket

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ബംഗ്ലാദേശ് പര്യടനത്തിന്

അഞ്ച് മത്സര ടി20 പരമ്പരയാണ് നടക്കുന്നത്.ഇതില്‍ മൂന്നെണ്ണം ഡേ-നൈറ്റ് മത്സരങ്ങള്‍ ആയിരിക്കും.

Published by

മുംബയ് : ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ബംഗ്ലാദേശ് പര്യടനത്തിന്. ഏപ്രില്‍- മേയ് മാസങ്ങളിലാണ് ടി20 പരമ്പര.

അഞ്ച് മത്സര ടി20 പരമ്പരയാണ് നടക്കുന്നത്.ഇതില്‍ മൂന്നെണ്ണം ഡേ-നൈറ്റ് മത്സരങ്ങള്‍ ആയിരിക്കും.

എസിസി വനിതാ ടി20 ലോകകപ്പ് 2024 ഈ വര്‍ഷം അവസാനം ബംഗ്ലാദേശില്‍ നടക്കാനിരിക്കുകയാണ്. ഈ ടൂര്‍ണമെന്റിനായുള്ള തയാറെടുപ്പ് കൂടിയാകും പരമ്പര. ഐസിസി വനിതാ ടി20 റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തും ബംഗ്ലാദേശ് ഒമ്പതാം സ്ഥാനത്തുമാണ്.

2023 ജൂലൈയിലാണ് ഇന്ത്യ അവസാനമായി ബംഗ്ലാദേശില്‍ പര്യടനം നടത്തിയത്. ഏപ്രില്‍ 28, 30, മേയ് 2, 6, 9 തീയതികളിലാണ് മത്സരങ്ങള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by