ന്യൂദല്‍ഹി: തദ്ദേശീയമായി യുദ്ധവിമാനങ്ങള്‍ നിര്‍മിച്ച് വിജയിച്ചതിന് പിന്നാലെ ഭാരതത്തില്‍ വികസിപ്പിച്ച ക്രാഷ് ഫയര്‍ ടെന്‍ഡര്‍(സിഎഫ്ടി) ഭാരത വ്യോമസേനയുടെ ഭാഗമാകുന്നു. നോയിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പുതിയ സിഎഫ്ടി ഡിസൈന്‍ ചെയ്ത് നിര്‍മിച്ചത്. സൈന്യം, എയറോഡ്രോമുകള്‍, എയര്‍പോര്‍ട്ടുകള്‍, മിലിട്ടറി എയര്‍ ബേസുകള്‍ എന്നിവിടങ്ങളില്‍ അഗ്നി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രത്യേക ഫയര്‍ എഞ്ചിന് വാഹനമാണ് ഇത്.
സിഎഫ്ടിക്കായി നോയിഡയിലെ സ്ഥാപനവുമായി 291 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ട് 14 മാസത്തിനുള്ളില്‍ വാഹനം സൈന്യത്തിന് കൈമാറിയതായി വ്യോമസേന എക്സിലൂടെ അറിയിച്ചു. തദ്ദേശീയവല്കരണത്തെ പ്രോത്സാഹിപ്പിക്കാനാണ് സൈന്യത്തിന്റെ തീരുമാനം. പ്രതിരോധ മേഖലയില്‍ മേയ്ക് ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഭാരതം തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം വിജയമായതോടെ ഇതിന്റെ അഞ്ചാം പതിപ്പ് വികസിപ്പിച്ച് സൈന്യത്തിന് കൈമാറുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഡിആര്‍ഡിഒ ഇപ്പോള്‍. കഴിഞ്ഞമാസം 28ന് തേജസ് എംകെ1എ എയര്‍ക്രാഫ്റ്റ് ബെംഗളൂരു എച്ച്എഎല്ലില്‍ നിന്ന് പരീക്ഷണ പറക്കല്‍ നടത്തി. 18 മിനിട്ടോളം പറക്കല്‍ വിജയകരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: