ഇസ്ലാമബാദ്: പാകിസ്ഥാനിലെ ജാമിയത്ത് നേതാവ് നൂര്‍ ഇസ്ലാം നിസാമി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. വടക്കന്‍ വസീറിസ്ഥാനില്‍ പാക്- അഫ്ഗാന് അതിര്‍ത്തിക്കടുത്തുള്ള മിറാന്ഷായിലാണ് സംഭവം.
ജാമിയത്ത് ഉലമ ഇ ഇസ്ലാം ഫസലിന്റെ പ്രമുഖ നേതാവായ നിസാമി പാകിസ്ഥാനിലെ വലിയ സ്വാധീനമുള്ള മതനേതാവായിരുന്നു. സംഭവസ്ഥലത്ത് പാകിസ്ഥാന് പോലീസ് പരിശോധന നടത്തിവരികയാണ്. കഴിഞ്ഞ മാസങ്ങളില്‍ പാകിസ്ഥാനില്‍ നിരവധി മതമൗലിക പുരോഹിതരും ഭീകരരും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: