ദുബായ് : ദുബായിലെ സ്കൂളുകള്‍,സര്‍വകലാശാലകള്‍, നഴ്സറികള്‍ തുടങ്ങി എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. വൈജ്ഞാനിക മാനവ വികസന അതോറിറ്റി ആണ് അവധി പ്രഖ്യാപിച്ചത്.
ഏഴു ദിവസമാണ് അവധി. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ശനിയാഴ്ച വരെയാണ് അവധി.അവധി കഴിഞ്ഞ് ക്ലാസുകള്‍ പുനരാരംഭിക്കുന്നത് ഏപ്രില്‍ 15 തിങ്കളാഴ്ചയായിരിക്കും വാരാന്ത്യ അവധി ദിവസങ്ങളായ ശനി, ഞായര്‍ കൂടിയാകുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആകെ ഒമ്പത് ദിവസം അവധി കിട്ടും.
പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാള്‍ അവധി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി ആകുമ്പോള്‍ ആകെ ഒമ്പത് ദിവസമായിരിക്കും അവധി. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെയാണ് അവധി .
സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് നാലു ദിവസം അവധി ലഭിക്കും.ഏപ്രില്‍ 8 മുതല്‍ ശവ്വാല്‍ 3 വരെയാണ് അവധി ലഭിക്കുക. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ശമ്പളത്തോടെയുള്ള അവധി ദിനങ്ങള്‍ നാലോ അഞ്ചോ ആയിരിക്കും.
മാസപ്പിറവി ദൃശ്യമായാലും ഇല്ലെങ്കിലും ഏപ്രില്‍ എട്ട് മുതല്‍ അവധി ആരംഭിക്കും. പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ച നീളുന്ന അവധി ഷാര്‍ജയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: