തിരുവനന്തപുരം: തിരുവനന്തപുരം പാര്‍ലമെന്റ് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
രാവിലെ 9.30ന് പേരൂര്‍ക്കടയില്‍ നിന്ന് റോഡ് ഷോ ആരംഭിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കളുടെ നീണ്ട നിരയും റോഡ് ഷോയിലുണ്ടാകും.
മുതിര്‍ന്ന നേതാക്കളായ ഒ. രാജഗോപാല്‍, കുമ്മനം രാജശേഖരന്, പി കെ കൃഷ്ണദാസ്, വി വി രാജേഷ് എന്നിവരും പങ്കെടുക്കും. അയ്യായിരത്തിലേറെ പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റോഡ് ഷോയുടെ അകമ്പടിയില്‍ സ്ഥാനാര്‍ത്ഥി 11 മണിയോടെ കലക്ട്രേറ്റിലെത്തും. തുടര്‍ന്ന് പത്രികാ സമര്‍പ്പണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: