തിരുവനന്തപുരം: സക്ഷമ തിരുവനന്തപുരം താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനം ആചരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷകര്‍ത്താക്കളും ഉള്‍പ്പെടെ അമ്പതോളം പേരടങ്ങുന്ന സംഘം നഗരക്കാഴ്ചകള്‍ കണ്ട് ആഹ്ലാദം പങ്കു വച്ചു.
കെ എസ് ആര് ടി സി യുടെ തുറന്ന ഡബിള്‍ ഡെക്കര്‍ ബസ്സില്‍ വൈകിട്ട് 5 മണിക്ക് ഗാന്ധിപാര്‍ക്കില്‍ നിന്നാരംഭിച്ച യാത്ര ഏഴു മണിക്ക് തിരികെയെത്തി. സാധാരണയായി മറ്റുള്ളവരെ പോലെ പുറം ലോകത്ത് സ്വതന്ത്രരായി നടക്കാന്‍ അവസരം കിട്ടാത്ത കുട്ടികള്‍ പാട്ടും ഡാന്‍സും കൈയ്യടികളും നിറച്ച് തങ്ങളുടെ ഉല്ലാസ യാത്ര ആസ്വദിച്ചു. ഇടയ്ക്ക് കിട്ടിയ സ്നാക്സും ജ്യൂസും യാത്ര കൂടുതല്‍ മധുരമുള്ളതാക്കി.
ആദ്യമായിട്ടാണ് ഇത്തരം കുട്ടികളേയും കൊണ്ട് യാത്ര പോവുന്നതെന്നും ഇത് തങ്ങള്‍ക്ക് പുതിയൊരു അനുഭവമായിരുന്നു എന്നും യാത്രയ്ക്ക് സാരഥ്യം വഹിച്ച കെ എസ് ആര് ടി സി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: