ന്യൂഡൽഹി: ഏപ്രിൽ അവസാനത്തോടെ വിമാനത്താവളങ്ങളിൽ ഫുൾ ബോഡി സ്‌കാനറുകൾ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ട്രയൽ റണ്ണും വിവിധ വകുപ്പുകളുടെയും അനുബന്ധ സുരക്ഷാ ഏജൻസികളുടെയും അനുമതി ലഭിച്ചതിന് ശേഷമാകും വിമാനത്താവളങ്ങളിൽ ഫുൾ ബോഡി സ്‌കാനറുകൾ അവതരിപ്പിക്കുക. വ്യോമയാന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം അവസാനത്തോടെ അഞ്ച് ലക്ഷത്തിൽ അധികം ആളുകളുടെ പരിശോധന നടത്താനാകും.
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പ്രകാരമാണ് ഹൈപ്പർസെൻസിറ്റീവ് വിഭാഗത്തിൽ ഉൾപ്പെടുന്ന വിമാനത്താവളങ്ങൾ തിരഞ്ഞെടുക്കുക. നിലവിൽ എയർപോർട്ട് ഓപ്പറേറ്റർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഫുൾ ബോഡി സ്‌കാനറുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. ഫുൾ ബോഡി സ്‌കാനറുകൾ അവതരിപ്പിക്കുന്ന ആദ്യ വിമാനത്താവളം ബെംഗളൂർ വിമാനത്താവളം. ഡൽഹി എയർപോർട്ടിലും ഉടൻ തന്നെ സുരക്ഷാ ഫീച്ചർ ഉൾപ്പെടുത്തുന്നതിന് സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഫുൾ ബോഡി സ്‌കാനറുകൾ യാത്രക്കാരുടെ പരിശോധന സമയം പകുതിയായി കുറയ്‌ക്കുമെന്നാണ് വിലയിരുത്തൽ. ആദ്യം സ്ഥാപിക്കുക നാല് വിമാനത്താവളങ്ങളിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇവിടുത്തെ സ്‌കാനറുകളുടെ പ്രവർത്തനം വിലയിരുത്തിയതിന് ശേഷമാകും മറ്റ് വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും. സംഭരണം, സ്ഥാപിക്കൽ, സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശീലനം, പ്രവർത്തനങ്ങൾ എന്നീ കാര്യങ്ങൾ യോഗത്തിൽ ചർച്ചാ വിഷയമായി.
മില്ലിമീറ്റർ-വേവ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ഫുൾ ബോഡി സ്‌കാനറുകൾ പ്രവർത്തിക്കുന്നത്. പ്രധാനമായും ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന വസ്തുക്കളെ കണ്ടെത്തുന്ന തരത്തിലാണ് ഇവയുടെ രൂപകൽപ്പന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: