മുംബൈ: പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 400ല്‍ അധികം സീറ്റുകള്‍ നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ബിജെപിയുടെ സീറ്റ് നില 370ലെത്തും. ദക്ഷിണേന്ത്യ ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ ബിജെപിയെ സഹായിക്കും. നാഗ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വര്‍ഷമായി മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് വന്നിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. സംസ്ഥാനങ്ങളുടെ വികസനത്തിന് വേണ്ടിയും കേന്ദ്ര സര്‍ക്കാര്‍ നിലകൊണ്ടു.
ഉത്തരേന്ത്യയില്‍ ബിജെപി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേരളം, തമിഴ്നാട്, തെലങ്കാന ആന്ധ്രാപ്രദേശ് കര്‍ണാടക എന്നിവിടങ്ങിളില്‍ ബിജെപി മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്. മുമ്പ് ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. ഇന്ന് ആ സ്ഥിതിയല്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ എന്‍ഡിഎ മികച്ച നേട്ടം കൈവരിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: