ഫുക്കേറ്റ്(തായ്ലന്ഡ്): പാരിസ് ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള കടമ്പ കടന്ന് ഭാരതത്തിന്റെ ഭാരോദ്വഹന താരം മിരാബായ് ചാനു. ടോക്കിയോ ഒളിംപിക്സില്‍ ഭാരതത്തിനായി ആദ്യ മെഡല്‍ നേടിയ താരമാണ് ചാനു.
ജൂലൈ, ആഗസ്ത് മാസങ്ങളിലായി പാരിസില്‍ നടക്കുന്ന വരുന്ന ഒളിംപിക്സില്‍ താരത്തിന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ ഐഡബ്ല്യുഎഫ് ലോകകപ്പ് പങ്കെടുക്കേണ്ടത് നിര്‍ബന്ധമായിരുന്നു. തായ്ലന്ഡിലെ ഫുക്കേറ്റ് ദ്വീപില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ പങ്കെടുത്ത ചാനു ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനക്കാരിയായി ഫിനിഷ് ചെയ്തു. മൊത്തം നേട്ടം കണക്കാക്കിയാല്‍ 12-ാമതാണ. പാരിസിലേക്ക് പാസുറപ്പിക്കാന് താരത്തിന് ഇത് തന്നെ ധാരാളമായിരുന്നു. പാരിസ് ഒളിംപിക്സില്‍ മത്സരിക്കുന്നതിന് മുമ്പായുള്ള നടപടി ക്രമം എന്നപോലെയാണ് ഈ ഐഡബ്ല്യൂഎഫ് ലോകകപ്പ്.
ഏഷ്യന്‍ ഗെയിംസിനിടെ പരിക്കേറ്റ താരം കഴിഞ്ഞ ആറ് മാസത്തിലേറെ കാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ഇടവേളയ്ക്ക് ശേഷം ആദ്യമായാണ് താരം ഇന്നലെ മികവ് തെളിയിക്കാനിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: