Categories: Kerala

കരുവന്നൂര്‍: നിക്ഷേപകരുടെ പണം പലിശ സഹിതം തിരികെ നല്‍കണമെന്ന് സുരേഷ് ഗോപി

Published by

തൃശ്ശൂര്‍: കരുവന്നൂരില്‍ നിക്ഷേപകരുടെ പണം മുഴുവന്‍ പലിശ സഹിതം തിരികെ നല്‍കണമെന്ന് സുരേഷ് ഗോപി. ഇ ഡി ചെയ്യുന്നത് അവരുടെ ജോലിയാണ്. കാര്യങ്ങള്‍ കൃത്യമായി കോടതിയെ അറിയിക്കുന്നുണ്ട്. കോടതി തീരുമാനിക്കുന്നതനുസരിച്ചാണ് ഇനി കാര്യങ്ങള്‍ നടക്കുക. അതില്‍ നമുക്കാര്‍ക്കും ഇടപെടാനാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് വേണ്ടി നടന്നത് തൃശ്ശൂരുകാരുടെ സമരമായിരുന്നു. പദയാത്രയില്‍ താന്‍ കൊടിപിടിച്ച് നടന്നിട്ടുണ്ട്. പക്ഷേ മുന്നിലും പിന്നിലും നടന്നത് ഇവിടുത്തെ നാട്ടുകാരാണ്. പണം തിരികെ നല്‍കിയില്ലെങ്കില്‍ പാര്‍ലമെന്റില്‍ വിഷയം എത്തിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനും ശ്രമം നടത്തും. സാമ്പത്തിക ഫാസിസമാണ് സഹകരണ ബാങ്കുകളില്‍ നടക്കുന്നത്. ഇത് അവസാനിപ്പിക്കണം, സുരേഷ് ഗോപി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക