കറാച്ചി : ഇസ്ലാമാബാദ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് അമീർ ഫാറൂഖ് ഉൾപ്പെടെ എട്ട് ജഡ്ജിമാർക്ക് സംശയാസ്പദമായ രീതിയിലുള്ള ഭീഷണിക്കത്ത് ലഭിച്ചു.
ജുഡീഷ്യൽ കാര്യങ്ങളിൽ പാകിസ്ഥാന്റെ ശക്തമായ രഹസ്യാന്വേഷണ ഏജൻസികൾ ഇടപെടുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് റിപ്പോർട്ട് പുറത്ത് വന്നത്.
രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികൾ ജുഡീഷ്യൽ കാര്യങ്ങളിൽ ഇടപെടുന്നതായി പരാതിപ്പെട്ട് ഐഎച്ച്സിയിലെ ആറ് ജഡ്ജിമാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഖാസി ഫെയ്സ് ഈസയ്ക്ക് അയച്ച കത്ത് ദിവസങ്ങൾക്ക് ശേഷമാണ് ജുഡീഷ്യറിയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്ന സംഭവവികാസമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: