കേന്ദ്ര സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവവും പ്രദര്‍ശനവും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ച് വിശിഷ്ടാംഗത്വം രാജിവച്ച സി.രാധാകൃഷ്ണന്‌റെ നടപടി ചര്‍ച്ചയാവുന്നതിനിടെ മറുപടിയുമായി അക്കാദമി പ്രസിഡന്റ് മാധവ് കൗശിക് രംഗത്ത്. സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘവാള്‍ രാജസ്ഥാനിലും ഹിന്ദിയിലും അറിയപ്പെടുന്ന എഴുത്തുകാരനാണെന്ന് മാധവ് വിശദീകരിച്ചു. എക് സഫര്‍ ഹം സഫര്‍ കേ സാഥ്്, ദിവ്യ പഥ് ദാമ്പ്യത്യ കാ തുടങ്ങിയ പുസ്തകങ്ങള്‍ അദ്ദേഹത്തിന്‌റേതായിട്ടുണ്ട്. ഇതാദ്യമാണ് സാഹിത്യോല്‍സവത്തില്‍ ഈ രീതിയെന്ന വാദവും ശരിയല്ലെന്ന് അദ്‌ദേഹം പറഞ്ഞു.
അതിനിടെ രാഷ്‌ട്രീയക്കാര്‍ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തിട്ടില്ല എന്ന വാദം ഒരു കൂടിക്കാഴ്ചയില്‍ സി.രാധാകൃഷ്ണന്‍ തന്നെ ഖണ്ഡിക്കുന്നുമുണ്ട്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉദ്ഘാടകനായിരുന്നെന്ന് അദ്ദേഹംതന്നെ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നെഹ്‌റു എഴുത്തുകാരന്‍ എന്ന നിലയ്‌ക്കാണ് പങ്കെടുത്തതെന്നാണ് വാദം. എങ്കില്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍ എഴുത്തുകാരനല്ലേ എന്ന് ചോദ്യം ഉയരുന്നു.
കഴിഞ്ഞ തവണ സഹമന്ത്രിയെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിച്ചപ്പോള്‍ തന്നെ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഇനി അങ്ങനെ സംഭവിക്കില്ല എന്ന് ഉറപ്പിലാണ് അക്കാദമിയില്‍ തുടര്‍ന്നത്. ഏതെങ്കിലും രാഷ്‌ട്രീയകക്ഷിക്ക് താന്‍ എതിരല്ല. എന്നാല്‍ അക്കാദമിയുടെ സ്വതന്ത്ര ഘടനയ്‌ക്ക് ദോഷമുണ്ടാകുന്നത് അംഗീകരിക്കാന്‍ ആവില്ല എന്നാണ് രാധാകൃഷ്ണന്‍ രാജിക്കത്തില്‍ പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: