ബാലാഘട്ട്: മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ തലയ്‌ക്ക് വിലയിട്ടിരുന്ന രണ്ട് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
തിങ്കളാഴ്ച രാത്രി 9 മണിക്കും 10 മണിക്കും ഇടയിലാണ് കേരജാരി വനമേഖലയിൽ വെടിവെപ്പ് ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് കൂടുതൽ പോലീസ് പ്രദേശത്ത് തിരച്ചിൽ നടത്തുകയും രണ്ട് നക്‌സലൈറ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു.
സജന്തി എന്ന ക്രാന്തി, രഘു എന്ന ഷേർ സിംഗ് എന്നിവരെ തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു എകെ 47 റൈഫിൾ, 12-ബോർ റൈഫിൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.
അതേ സമയം ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 4 നക്സലൈറ്റുകളെ കൊല്ലപ്പെട്ടു.
ബിജാപൂർ ജില്ലയിലെ ഗംഗളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ലേന്ദ്ര ഗ്രാമത്തിനടുത്തുള്ള വനത്തിൽ രാവിലെ 6 മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷനു പോയ സമയത്താണ് വെടിവയ്‌പുണ്ടായതെന്ന് പോലീസ് ഇൻസ്പെക്ടർ ജനറൽ (ബസ്തർ റേഞ്ച്) സുന്ദർരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: