കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫഌക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചതായി പരാതി. രാഷ്‌ട്രീയ സ്വാധീനത്തിലൂടെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഇന്നലെ രാവിലെ വൈക്കം, അയ്മനം പഞ്ചായത്തുകളിലാണ് ബോര്‍ഡുകളും പോസ്റ്ററും നശിപ്പിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം അനുവദിച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു ഇത്.
2024 മാര്‍ച്ച് 23ലെ ഉത്തരവ് പ്രകാരം എന്‍ഡിഎയിലെ ഘടകകക്ഷിയായ ബിഡിജെഎസിന് ‘കുടം’ ചിഹ്നം അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ഈ വിവരം ചീഫ് ഇലക്ട്രല്‍ ഓഫീസറെ അറിയിച്ചിട്ടുള്ളതുമാണ്.
ഈ വിവരം മറച്ചുവച്ച് ഉദ്യോഗസ്ഥര്‍ ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധം ശക്തമാകുകയാണ്. പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ ലിജിന്‍ ലാല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക