Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമാത്മാവിന്റെ സമഗ്രഭാവത്തിലുള്ള ദര്‍ശനം

ഈശാവാസ്യോപനിഷത്ത്: 'സ്വന്തം ദിവ്യതയിലേക്കുള്ള ജാലകം' - 16

ശിവകുമാര്‍ by ശിവകുമാര്‍
Apr 2, 2024, 01:25 am IST
in Samskriti

യസ്തു സര്‍വാണി ഭൂതാനി
ആത്മന്യേവാനുപശ്യതി
സര്‍വഭൂതേഷു ചാത്മാനം
തതോ ന വിജുഗുപ്‌സതേ
(ശ്ലോകം 6)

(യാതൊരുത്തനാകട്ടെ എല്ലാ ഭൂതങ്ങളെയും ആത്മാവില്‍തന്നെ കാണുന്നു. എല്ലാ ഭൂതങ്ങളിലും ആത്മാവിനെയും കാണുന്നു. അത് ഹേതുവായിട്ട് നിന്ദിക്കുന്നില്ല).

തത്ത്വമസിയുടെ അനുഭവത്തില്‍ നിന്നുള്ള കാഴ്ചയാണിത്.
ലോകത്തിനകത്തും പുറത്തുമായി സര്‍വത്ര പരമാത്മാവായ ഈശ്വരന്‍ വ്യാപിച്ചിരിക്കുന്നു എന്ന് കാണുമ്പോള്‍; സചേതനവും അചേതനവുമായ അനേകങ്ങളുടെ ഈ വിശ്വവും, ഏകനായ ആ ഈശ്വരനും തമ്മില്‍ യാതൊരു അന്തരവുമില്ലെന്നും, അവനാണെല്ലാമെന്നും, അവനിലാണ് എല്ലാം എന്നും തിരിയുന്നു. ആത്മാവായ അവന്‍ സര്‍വഭൂതങ്ങളേയും ആഴ്ന്ന്
നില്‍ക്കുന്ന (മൂടിനില്‍ക്കുന്ന) ആ കാഴ്ചയാണ്, ഭൂതങ്ങളെല്ലാം ആത്മാവിലാണെന്ന
സ്ഥിതി. അത് പരമാത്മാവിന്റെ സമഗ്രഭാവത്തിലുള്ള ദര്‍ശനമാണ്.

ഇനി, ഈയൊരു ദര്‍ശനത്തില്‍ മനസ്സ് എത്തിയാല്‍ പുറം ലോകത്ത് നാം കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാത്തിനും അതിന്റെ യഥാര്‍ഥ മുഖം തിരിച്ചുകിട്ടും. അപ്പോള്‍ കണ്‍മുമ്പില്‍ കാണുന്നതെല്ലാം ഇളകാത്ത അവന്റെ പ്രതിഫലനങ്ങളാണെന്ന് തിരിച്ചറിയും. ആ പ്രതിഫലനങ്ങളില്‍ തുള്ളിയാടുന്ന ജീവരാശിയെ മുന്നില്‍ കാണുമ്പോള്‍, എല്ലാ ഭൂതങ്ങളിലും ആത്മാവിനേയും കാണുന്ന അവസ്ഥയാകും. ഇത് സമഗ്രനായ ഈശ്വരന്റെ അംശഭാവങ്ങളിലുള്ള ദര്‍ശനമാണ്.

അംശങ്ങളായും, പൂര്‍ണനായും നില്‍ക്കുന്ന ഈശ്വരന്റെ ഏകഭാവത്തില്‍ എത്തിയ മനുഷ്യ മനസ്സിന് ജീവാത്മാക്കളെ മാത്രമല്ല യാതൊന്നിനേയും അവനില്‍ നിന്ന് അടര്‍ത്തി മാറ്റുവാന്‍ കഴിയില്ല. അപ്പോള്‍ എങ്ങനെയാണ് എന്തെങ്കിലും കുറ്റമോ, കുറവോ എവിടെയെങ്കിലും തെളിയുന്നത്. ഏറ്റവും അപലപനീയം എന്ന് നമ്മള്‍ വിധിയെഴുതുന്ന ഒരു കാര്യം പോലും ആ മനസ്സിനെ ഇളക്കില്ല. വളരെ വൃത്തിഹീനമായ ചുവരിലും സൂര്യരശ്മികള്‍ പ്രതിഫലി ക്കുന്നതായേ അത് കാണൂ. അവിടെ സമഭാവനയോടെ തെളിയുന്ന ഈശ്വരന്റെ മഹത്ത്വമേ ആ കണ്ണുകളില്‍ എത്തൂ. ചുമരിലെ കുഴപ്പങ്ങളൊന്നും വരികയേയില്ല. അപ്പോള്‍ ആരെ… അല്ലെങ്കില്‍ എന്തിനെ അത് നിന്ദിക്കും. ഇല്ല… എല്ലാത്തിനും ഒരു സാക്ഷി മാത്രമായ ആ മനസ്സില്‍, സര്‍വഭൂതദയയുടേയും, സ്‌നേഹത്തിന്റെയും അലകളേ ഉണ്ടാകൂ.

(അഗ്നിയില്‍ ആമഗ്നമായി കിടക്കുന്ന കരിക്കട്ട കനലായി മാറുന്നതുപോല ഈശ്വരനില്‍ ലയിക്കുന്ന ഒരാളും, പിന്നെ മനുഷ്യനല്ല. ഈശ്വരീയമായ സമഭാവന നിറഞ്ഞ ആ ഹൃദയങ്ങളിലെ, ദയയും സാന്ത്വനവും, സര്‍വോപരി കാരുണ്യം വഴിയുന്ന അനുഗ്രഹവും അനുഭവിക്കുന്നത് കൊണ്ടാണ് ഇന്നും ഭാരത ജനത ഈശ്വര പുരുഷര്‍ക്ക് മുമ്പില്‍ സാഷ്ടാംഗം നമസ്‌കരിക്കുന്നത്.)

Tags: HolistocSpiritualityHinduismIsavasyopanishatThe Window to One's Divinity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പൈതൃകത്തിന്റെ വെളിച്ചം

Samskriti

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

India

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

ദുരന്തങ്ങളിൽ ആരും സഹായിക്കാതിരുന്നപ്പോഴും പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- അടുത്ത തള്ളുമായി പിണറായി വിജയൻ

‘വിരട്ടിയാല്‍ വീട്ടില്‍ കയറി വികസനം പറയും”; സിപിഎം അക്രമികളെ മുട്ടുകുത്തിച്ച് മഹിളാമോര്‍ച്ചയുടെ പെണ്‍പുലികള്‍

”സിപിഎമ്മും കോണ്‍ഗ്രസും ചതിച്ചു, ഞങ്ങളെ രക്ഷിച്ചത് ബിജെപി”, മുനമ്പത്തു നിന്ന് അവരെത്തി ബിജെപിക്കായി…

ഇരണിയേലിനും നാഗർകോവിലിനും ഇടയിൽ പുതുതായി നിർമ്മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ കമ്മീഷണിംഗ് : ട്രെയിനുകൾക്ക് നിയന്ത്രണം

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

ലൈംഗിക പീഡനവും നിർബന്ധിത ഗർഭഛിദ്രവും : പാലക്കാട് കൗൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്

മുർഷിദാബാദിലും പുരുലിയയിലും രാമനവമി ശോഭായാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ കല്ലേറ്: മമതയുടെ മുസ്ലീം പ്രീണനം തുടരുന്നു

തൊഴിൽ നേട്ടങ്ങളും കുടുംബ ഐക്യവും; 2026 മാർച്ച് 28-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.