കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ നാവിക കമാന്‍ഡോകള്‍ കടല്‍ക്കൊള്ളക്കാരെ വിറപ്പിക്കുകയാണ്. ഇന്ത്യന്‍ സമുദ്രത്തിലൂടെ പോകുന്ന കപ്പലുകളെ റാഞ്ചാന്‍ ശ്രമിക്കുന്ന സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ നേരിട്ട് ബന്ദികളെയും കപ്പലിനെയും മോചിപ്പിക്കുകയും കടല്‍ക്കൊള്ളക്കാരെ ബന്ദികളാക്കുകയും ചെയ്യുന്നതില്‍ തുടര്‍ച്ചായി വിജയിക്കുകയാണ് ഇന്ത്യന്‍ നാവിക സേന.
മോദി സര്‍ക്കാര്‍ രൂപപ്പെടുത്തിയ ഓപ്പറേഷന് സങ്കല്പ് അനുസരിച്ചാണ് ഇന്ത്യന്‍ നാവിക സേന ഇന്ത്യയുടെ സമുദ്രതീരത്ത് ചരക്ക് കപ്പലുകള്‍ക്ക് സ്വൈരമായി കടന്നുപോകാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നത്. ഇവിടെ ചരക്ക് കപ്പലുകള്‍ റാഞ്ചാന്‍ കടല്‍ക്കൊള്ളക്കാരെ അനുവദിക്കാതിരിക്കുക എന്നതാണ് ഇന്ത്യന്‍ നാവിക സേനയുടെ ലക്ഷ്യം. 2023 ഡിസംബര്‍ 14നാണ് ഓപ്പറേഷന് സങ്കല്പ് ആദ്യമായി തുടങ്ങിയത്. അന്ന് മാള്‍ട്ട കൊടിയുമായി കടന്നുപോവുകയായിരുന്ന എംവി റുവെന്‍ എന്ന ചരക്ക് കപ്പലിനെ കടല്‍ക്കൊള്ളക്കാരില്‍ നിന്നും രക്ഷിച്ചുകൊണ്ടായിരുന്നു തുടക്കം. ഇപ്പോള്‍ ഓപ്പറേഷന് സങ്കല്പ് 2024 മാര്‍ച്ച് 24ന് 100 ദിവസം പിന്നിട്ടപ്പോള്‍ ഇറാന്റേതുള്‍പ്പെടെ ഏകദേശം 18ഓളം ചരക്കുകപ്പലുകളെ ഇന്ത്യയുടെ നാവിക കമാന്‍ഡോകള്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്നും രക്ഷിച്ചുകഴിഞ്ഞു.
ഇതോടെ ഇന്ത്യയുടെ നാവിക കമാന്‍ഡോകള്‍ യൂറോപ്പിലും അമേരിക്കയിലും വരെ കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. കാരണം ഈ നാവിക കമാന്‍ഡോകള്‍ ജീവന് പണയംവെച്ച് രക്ഷിച്ചെടുക്കുന്നത് കോടാനുകോടികളുടെ ചരക്കുകളാണ്. അതല്ലെങ്കില്‍ കടല്‍ക്കൊള്ളക്കാരുടെ കയ്യില്‍ പെട്ടുപോകേണ്ടതാണ് ഈ ചരക്കുകള്‍.
നാവിക സേനയുടെ കപ്പലും യുദ്ധവിമാനങ്ങളും സ്പെഷ്യന്‍ കമാന്‍ഡോകളും ചേര്‍ന്നുള്ള സംയുക്തനീക്കത്തിലൂടെയാണ് ചരക്കുകപ്പലുകളെ കടല്‍ക്കൊള്ളക്കാരില്‍ നിന്നും രക്ഷിച്ചെടുക്കുന്നത്. ഇതോടെ യുദ്ധം ചെയ്യാന്‍ കൂടി അറിയുന്ന പുതിയ ഒരു സാഹസിക ഇന്ത്യയുടെ മുഖവും കൂടി മോദി ഭരണത്തില്‍ തെളിഞ്ഞുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: