ന്യൂദൽഹി: വടക്കൻ ദൽഹിയിലെ വസീറാബാദിലെ ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെ വഴിതെറ്റിയ പുള്ളിപ്പുലി പ്രദേശത്ത് പരിഭ്രാന്തി പരത്തുകയും എട്ട് പ്രദേശവാസികളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അഞ്ച് മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം പുലിയെ പിടികൂടി.യമുനയോട് ചേർന്നുള്ള ജഗത്പൂർ ഗ്രാമത്തിൽ കണ്ട പുള്ളിപ്പുലി സമീപത്തെ യമുന ബയോഡൈവേഴ്‌സിറ്റി പാർക്കിൽ നിന്ന് പ്രദേശത്തേക്ക് കടന്നതാകാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഗ്രാമത്തിലെ എട്ട് പേരെ ആക്രമിച്ച് മുറിവേൽപ്പിച്ചതിന് ശേഷമാണ് പുലി ഒരു വീടിന്റെ മുറിയിൽ പ്രവേശിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: