കേന്ദ്ര പ്രതിരോധ ഗവേഷണ വികസന കേന്ദ്രം സംഘടിപ്പിച്ച ഡെയര്‍ ടു ഡ്രീം മത്സരത്തില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളും വ്യക്തികളും മികവു തെളിയിച്ചു. വ്യക്തിഗത വിഭാഗത്തില്‍ കൊല്ലം എഴുകോണ്‍ സ്വദേശി സൂര്യ സാരഥിക്കാണ് 5 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. ശത്രുരാജ്യത്തിന്റെ റേഡിയോ കമ്യൂണിക്കേഷന്‍ ശൃംഖലകളില്‍ നിന്ന് വിവരം ചോര്‍ത്താനുള്ള സംവിധാനമാണ് ഇദ്ദേഹം വികസിപ്പിച്ചത്. ആര്.എസ് ആദര്‍ശിന്റെ കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടൊബൊയിഡ് ഓട്ടോമേറ്റ എന്ന സ്ഥാപനം സ്റ്റാര്‍ട്ടപ്പ് വിഭാഗത്തില്‍ 8 ലക്ഷം രൂപയുടെ രണ്ടാം സ്ഥാനം നേടി. നിരീക്ഷണത്തിന് ഉപയോഗിക്കാവുന്ന പ്രത്യേക റോബോട്ടുകള്‍ ആണ് വികസിപ്പിച്ചത്. കളമശ്ശേരിയിലെ ആസ്ട്രെക്ക് ഇന്നവേഷന്സിനാണ് ആറു ലക്ഷം രൂപയുടെ മൂന്നാംസ്ഥാനം. റോബിന് കാനാട് തോമസിന്റെ ഈ സ്ഥാപനം വലിയ ഭാരം വഹിച്ചു നടക്കാന്‍ സഹായിക്കുന്ന സ്യൂട്ട് ആണ് വികസിപ്പിച്ചത്. എം. എ ഡ്രോണ്‍ എന്ന സ്റ്റാര്‍ട്ടപ്പിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. 19 ലക്ഷം രൂപയാണ് കേരളത്തിലെ വ്യക്തികളും സ്റ്റാര്‍ട്ടപ്പുകളും ചേര്‍ന്ന് മത്സരത്തില്‍ നേടിയത്. കഴിഞ്ഞവര്‍ഷം 4 ടീമുകള്‍ ചേര്‍ന്ന് 20 ലക്ഷം രൂപ നേടിയെടുത്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: