തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പഠന പിന്തുണ പദ്ധതിക്കെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്ത്. അവധിക്കാലത്ത് പഠന നിലവാരം മോശമായ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ ചെന്ന് പിന്തുണ നല്‍കുകയും വേണ്ടിവന്നാല്‍ വീണ്ടും പരീക്ഷ നടത്തുകയും ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
തെരഞ്ഞെടുപ്പു നടക്കുന്ന സമയത്ത് കൊണ്ടുവന്ന പുതിയ പരിഷ്കാരം പൊതുവിദ്യാഭ്യാസ മേഖലയിലെ കലുഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാരിന്റെ പരാജയം മറച്ചുവയ്ക്കാനാണ് പുതിയ പദ്ധതിയുമായി ഇറങ്ങിയിട്ടുള്ളത് . ഇത്രയും ബ്രഹത്തായ ഒരു പദ്ധതി ആവിഷ്കരിക്കുമ്പോള്‍ അദ്ധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തേണ്ടത് അനിവാര്യമാണ്. അതുണ്ടായില്ല. മുന്നൊരുക്കമില്ലാതെ, തിരക്കിട്ട് എസ്സിഇആര്ടിയും എസ്എസ്കെയും ചേര്‍ന്നാണ് ഏകപക്ഷീയമായി പദ്ധതി ആവിഷ്കരിച്ചത്.
ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളില്‍ പൊതുനിലവാരം കാഴ്ചവയ്ക്കാത്ത ഡി, ഇ ഗ്രേഡിലുള്ള കുട്ടികളുടെ വീട്ടിലെത്തി രക്ഷിതാക്കളെ കണ്ട് ആശയവിനിമയം നടത്തണം. പാഠഭാഗം നിര്‍ദ്ദേശിക്കുകയും ഏപ്രില്‍, മെയ് മാസങ്ങളില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം കുട്ടികള്‍ക്ക് പഠനപിന്തുണ നല്‍കുകയും വേണം. തുടര്‍ന്ന് വീണ്ടും പരീക്ഷ നടത്തണം. ഇതിനെതിരെയാണ് കെ.പി.എസ.ടി.എ, എന്‍.ടി.യു തുടങ്ങിയ സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നത്.
അവധിക്കാലത്ത് അധ്യാപകരെ വിദ്യാര്‍ഥികളുടെ വീട്ടിലെത്തിക്കാനുള്ള നീക്കമാണ് ഇതൊന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ പദ്ധതിയെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും സംഘടനകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: