തിരുവനന്തപുരം: ദേശീയബോധമുള്ള ജനതയ്ക്ക് മാത്രമേ വികസിത രാജ്യം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുകയുള്ളുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ഭാരതീയ മസ്ദൂര്‍ സംഘം തൊഴിലാളികളെ ദേശീയബോധമുള്ളവരാക്കി മാറ്റി. രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനയായി പ്രവര്‍ത്തിക്കുന്ന ഇതര തൊഴിലാളി സംഘടനകളില്‍ നിന്ന് ബിഎംഎസ് വേറിട്ടുനിന്നുവെന്നും വി. മുരളീധരന് പറഞ്ഞു.
തിരുവനന്തപുരം ജില്ലാ ജനറല്‍ മസ്ദൂര്‍ സംഘത്തിന്റെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ 10 വര്‍ഷത്തിനിടെ നരേന്ദ്രമോദി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കൊണ്ടുവന്നു. നഷ്ടത്തില്‍ ആയിരുന്ന പൊതുമേഖല സ്ഥാപനങ്ങളെ തൊഴിലാളികളെ സംരക്ഷിച്ച് കൊണ്ടുതന്നെ മുന്നേറ്റത്തില്‍ എത്തിച്ചു.
തൊഴില്‍ നിയമങ്ങളിലെ സങ്കീര്‍ണ്ണതകള്‍ മാറ്റി. പ്രഖ്യാപനവും വാഗ്ദാനവുമല്ല നടപടികളാണ് നരേന്ദ്രമോദിയുടെ ഭരണകാലത്ത് കണ്ടതെന്നും വി. മുരളീധരന് പറഞ്ഞു. വികസനത്തിന് ഒപ്പം രാജ്യത്തിന്റെ വൈവിധ്യവും സംരക്ഷിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ആ നയത്തിന് ഒപ്പം നില്‍ക്കുന്നവരാണ് ബിഎംഎസ് എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ലോക്സഭാ മണ്ഡലം ബിജെപി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരനും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: