പുനലൂർ: റെയിൽപാളങ്ങൾക്കിടയിൽ പാറക്കല്ലുൾ ഇട്ട് സിഗ്നലിംഗ് സംവിധാനം തടസ്സപ്പെടുത്തിയ രണ്ട് വിദ്യാർത്ഥികൾ പിടിയിൽ. പ്രായപൂർത്തി ആകാത്തവരായതിനാൽ ഇവർക്ക് താക്കീത് നൽകി വിട്ടയച്ചു. പാളങ്ങൾക്കിടയിൽ കല്ലുകൾ ഇട്ടതിനാൽ മധുരയിൽ നിന്ന് എത്തിയ ഗുരുവായൂർ എക്സ്പ്രസിന് സിഗ്നൽ കിട്ടി സ്റ്റേഷനിലേക്ക് കയറാൻ സാധിക്കാതെ 10 മിനിറ്റോളം കാത്ത് കിടക്കേണ്ടി വന്നു.
ചെങ്കോട്ടയിൽ നിന്ന് പുനലൂരിലേക്ക് എത്തിയ റെയിൽവേ എഞ്ചിനാണ് ഈ ഭാഗത്ത് എത്തിയപ്പോൾ സിഗ്നൽ കിട്ടാതെ കുടുങ്ങിയത്. അരമണിക്കൂറിന് ശേഷമാണ് സിഗ്നൽ പുനസ്ഥാപിച്ചത്. രാത്രിയിലും സമാന രീതിയിൽ ഇതേ സംഭവം ആവർത്തിച്ചു. ആറ് മാസം മുമ്പ് കുട്ടികൾ ഇതേ നിലയിൽ ഈ ഭാഗത്ത് കല്ലിട്ട് ട്രെയിൻ തടസ്സപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: