Categories: Education

യു.പി.എസ്.സി എഞ്ചിനീയറിംഗ് എക്സാം 2024 പ്രിലിമിനറി ഫലം പുറത്ത്

Published by

എഞ്ചിനീയറിംഗ് സർവീസസ് എക്സാമിനേഷൻ 2024-ലെ പ്രിലിമനറി പരീക്ഷാഫലം പുറത്ത്.യുപിഎസ്സി ആണ് പരീക്ഷാഫലം പുറത്തുവിട്ടിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പട്ടിക ലഭ്യമാകും. ഫെബ്രുവരി 18-നാണ് പരീക്ഷ നടന്നത്.

യോഗ്യത നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക വെബ്സൈറ്റ് മുഖേന പരിശോധിക്കാവുന്നതാണ്. യുപിഎസ്സി ഇഎസ്ഇ മെയിൻസ് 2024 ജൂൺ 23-ന് നടക്കുമെന്നും അറിയിച്ചു. മെയിൻ പരീക്ഷാ തീയതിയോടനുബന്ധിച്ച് ഒരാഴ്ച മുമ്പ് അഡ്മിറ്റ് കാർഡ് ലഭിക്കും.

മെയിൻ എക്സാമിന് നൽകിയിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് യുപിഎസ്സി അറിയിച്ചു. സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയടങ്ങുന്ന 167 തസ്തികകളിലേക്കാണ് പരീക്ഷ നടത്തുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by