ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) 17-ാം പതിപ്പിന്റെ ആദ്യ വാരം പൂര്‍ത്തിയാകുമ്പോള്‍ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്സ് കളിച്ച രണ്ട് കളികളും ജയിച്ച് മുന്നിട്ടു നില്‍ക്കുകയാണ്.
ബാക്കി ടീമുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന് റോയല്‍സും കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചുകൊണ്ടാണ് തുടരുന്നത്. മൂന്ന് ടീമുകള്‍ക്കും നാല് പോയിന്റായി. റണ്‍ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ മുന്നിലെത്തിയിരിക്കുന്നത്. 1.979 ആണ് ചെന്നൈയുടെ റണ്‍നിരക്ക്. രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തയ്ക്ക് 1.047 ആണ്. സഞ്ജു വി. സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സും കളിച്ച രണ്ട് കളിയിലും ജയിച്ചു. 0.800 റണ്നിരക്കുമായാമ് ടീം മൂന്നാം സ്ഥാനത്ത് തുടരുന്നത്.
ചെന്നൈയ്ക്കൊപ്പം ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള ടീം മുംബൈ ഇന്ത്യന്‍സ് കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട മറ്റൊരു ടീം ദല്‍ഹി ക്യാപിറ്റല്‍സ് ആണ്.
ആര്‍സിബി കഴിഞ്ഞ ദിവസം രണ്ടാം മത്സരത്തില്‍ തോറ്റപ്പോഴും ടീമിലെ സൂപ്പര്‍ താരം വിരാട് കോഹ്ലി തന്റെ ഹിറ്റ് ബാറ്റിങ് പുറത്തെടുത്ത് മികവ് കാട്ടി. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്കുവേണ്ടി 59 പന്തുകള്‍ നേരിട്ട കോഹ്ലി നാല് വീതം സിക്സും ഫോറും സഹിതം 83 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഈ പ്രകടനത്തോടെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസ്സെനെയും മറികടന്ന് റണ്‍ വേട്ടക്കാരില്‍ കോഹ്ലി മുന്നിലെത്തി. 181 റണ്‍സ് ആണ് താരത്തിന്റെ മൊത്തം നേട്ടം. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലൂടെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച ക്ലാസെന് അണ് രണ്ടാമത്. രണ്ട് മത്സരങ്ങളില്‍ നിന്ന് 143 റണ്‍സാണ് താരം നേടിയിരിക്കുന്നത്.
സണ്‍റൈസേഴ്സ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാന് ആണ് ഇതുവരെയുള്ള വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍. ആറ് വിക്കറ്റ് ആണ് താരം ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹര്‍ഷിത് റാണ ആണ് അഞ്ച് വിക്കറ്റുമായി രണ്ടാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: