പാലക്കാട്: ഷൊര്‍ണൂര്‍ ജങ്ഷന് മുതല്‍ നിലമ്പൂര്‍ റോഡ് വരെ 65.12 കിലോമീറ്റര്‍ നീളമുള്ള ബ്രോഡ്ഗേജ് സിംഗിള്‍ ലൈന്‍ വൈദ്യുതീകരണം പൂര്‍ത്തിയായി. ഇതോടെ പാലക്കാട് ഡിവിഷന് പരിധിയില്‍ സമ്പൂര്‍ണ വൈദ്യുതീകരണമായി. 70 കോടി രൂപ ചെലവിലായിരുന്നു വൈദ്യുതീകരണം.
റെയില്‍വെ വികസനത്തില്‍ സംസ്ഥാനത്ത് ഏറെ ഗുണകരമാകുന്ന പദ്ധതിയാണിത്. ഇതോടുകൂടി പുതിയ ട്രെയിനുകള്‍ നിലമ്പൂരില്‍നിന്ന് ആരംഭിക്കുവാനും ആ ഭാഗത്തേക്ക് നീട്ടുവാനുമുള്ള സാഹചര്യത്തിനും വഴിയൊരുക്കി. മാത്രമല്ല, നിലമ്പൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകളുടെ സമയത്തില്‍ കുറവുവരുകയും ചെയ്യും.
ദക്ഷിണ റെയില്‍വെ പ്രിന്‍സിപ്പല്‍ ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ എ.കെ. സിദ്ധാര്‍ത്ഥ, റെയില്‍വെ വൈദ്യുതീകരണം ചീഫ് പ്രോജക്ട് ഡയറക്ടര്‍ സമീര്‍ ദിഗെ, എഡിആര്‍എം എസ്. ജയകൃഷ്ണന്, സീനിയര്‍ ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ സന്ദീപ് ജോസഫ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മേലാറ്റൂരില്‍ ഒരു പുതിയ ട്രാക്ഷന്‍ സബ്സ്റ്റേഷനും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: