ന്യൂദൽഹി:കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ മുഖാമുഖം നില്‍ക്കുന്ന ഇന്ത്യന്‍ ചൈനീസ് സേനകളെ പൂര്‍ണമായി പിന്‍വലിക്കുന്നതിനുള്ള സാധ്യതകള്‍ ആരായാനും സംഘര്‍ഷം ഒഴിവാക്കാനുമുള്ള നയതന്ത്ര ചര്‍ച്ചകള്‍ തുടരും.
നാലുവര്‍ഷമായി ഈ മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്. ഇതു പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയും ചൈനയും നടത്തിയ 29ാമത്തെ ചര്‍ച്ചയാണ് സംഘര്‍ഷം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന ധാരണയില്‍ പിരിഞ്ഞത്. അതിര്‍ത്തിയിലെ ഡെപ്‌സംഗ്, ഡെചോക്ക് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നു കയറിയ ചൈന പിന്മാറാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നം.
ഈ മേഖലയില്‍ ഇന്ത്യന്‍ സേന കനത്ത പ്രതിരോധം ഉയര്‍ത്തി നിലയുറപ്പിച്ചിട്ടുണ്ട്. ചൈനയുടെ കടുംപിടുത്തമാണ് പ്രശ്‌ന പരിഹാരത്തിന് തടസം നില്‍ക്കുന്നത്. ഇനി ഒരിഞ്ചുപോലും ചൈനയെ മുന്നോട്ട് നീങ്ങാന്‍ അനുവദിക്കില്ലെന്ന് കര്‍ശന നിലപാടിലാണ് ഇന്ത്യന്‍ സേന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: