ചെന്നൈ: നാലാമത്തെ റെയിൽവേ ടെർമിനലിന് ചെന്നൈയിലേക്ക് വഴിയൊരുക്കുന്നതിനായി പെരാമ്പൂർ കോച്ച് വിവിധ ഘട്ടങ്ങളായി മാറ്റിയേക്കും. വില്ലിവാക്കത്ത് നാലാമത്തെ റെയിൽവേ ടെർമിനലിന് വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇതിനോടനുബന്ധിച്ച് 200 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന പെരാമ്പൂർ കോച്ചും ലോക്കോ വർക്ഷോപ്പുകളുമാണ് ഘട്ടം ഘട്ടമായി മാറ്റുക.
നാലാമത്തെ ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി ഐസിഎഫിൽ നിന്നും രണ്ട് വർക്ഷോപ്പുകളിൽ നിന്നും സ്ഥലം വാങ്ങും. ഇതിന്റെ ഭാഗമായി ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷൻ ഇന്റഗ്രൽ കോച്ച് ഫാക്ടറി, മെക്കാനിക്കൽ വകുപ്പ് എന്നിവിടങ്ങളിലേക്ക് കത്തയച്ചതായി അധികൃതർ അറിയിച്ചു.
ഇവ അംഗീകരിക്കുന്നതോടെ വില്ലിവാക്കം ടെർമിനലിലൂടെ ബെംഗളൂരു, മുംബൈ, തിരുവനന്തപുരം, റെനിഗുണ്ട എന്നിവിടങ്ങളിലേക്കുളള്ള ട്രെയിനുകളാകും ഇതുവഴി കടന്നു പോകുക. നിലവിൽ ഇവിടേക്കുള്ള ട്രെയിനുകൾ ചെന്നൈ സെൻട്രലിൽ നിന്നാണ് സർവീസ് നടത്തുന്നത്.കൂടാതെ നാലാമത്തെ ടെർമിനൽ നിലവിൽ വരുന്നതോടെ നിലവിലുള്ള സ്ലോ ലൈനുകൾ ഫാസ്റ്റ് ലൈനുകളാക്കി മാറ്റും. സബർബൻ ട്രെയിനുകൾ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സ്ലോ ലൈനുകളിലാകും സർവീസ് നടത്തുക.
ചെന്നൈ സെൻട്രലിൽ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യം വച്ചാണ് പുതിയ ടെർമിനൽ നിർമ്മിക്കുന്നത്. നവീകരണ ഘട്ടത്തിലാണെങ്കിലും പെരാമ്പൂരിലും വില്ലിവാക്കത്തും റെയിൽവേ ഭൂമി ലഭിക്കുന്നത് കൂടുതൽ പ്രതീക്ഷയാണ് നൽകുന്നതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ ചെന്നൈ-വില്ലിവാക്കം-തിരുവള്ളൂർ സെക്ഷനിൽ നാല് ലൈനുകളാണുള്ളത്. ഇവയിൽ ഓരോന്നിലും രണ്ട് സ്ലോ, ഫാസ്റ്റ് ലൈനുകളാണ് ഉൾപ്പെടുന്നത്.
ഐസിഎഫ് ഷെൽ ഡിവിഷന്റെ വടക്കൻ ഭാഗത്താണ് അഞ്ച് റെയിൽ പാതകൾ സ്ഥിതി ചെയ്യുന്നത്. നിലവിലുള്ള റെയിൽവേ ലൈനുകളെ നിർദ്ദിഷ്ട ടെർമിനൽ സൈറ്റുമായി ബന്ധിപ്പിക്കുന്നതിന് ഐസിഎഫ് ഷെൽ ഡിവിഷനിൽ നിന്നുള്ള ഭൂമിയുടെ ഒരു ഭാഗം അത്യാവശ്യമാണെന്നും റെയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: