പുതുക്കിയ പൗരത്വ നിയമത്തിന്റെ (സി.എ.എ) അടിസ്ഥാനത്തില്‍ മതം സാക്ഷ്യപ്പെടുത്താന്‍ ക്ഷേത്ര പുരോഹിതര്‍ക്ക് മാത്രമാണ് അവകാശം എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ചില മാധ്യമങ്ങള്‍ പോലും ഇത്തരം വ്യാഖ്യാനം നല്‍കാന്‍ ശ്രമം നടത്തുന്നുണ്ട്. ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാര്‍സി മതങ്ങളില്‍ പെട്ടവര്‍ക്കാണ് സി.എ.എ പ്രകാരം പൗരത്വം നല്‍കുന്നത്. ഇതിനായി മതം സാക്ഷ്യപ്പെടുത്താന്‍ അതത് മതങ്ങളിലെ മേലധ്യക്ഷന്‍മാര്‍ക്ക് അധികാരമുണ്ട്. വിശ്വാസ്യതയുള്ള മതസ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് വ്യവസ്ഥ. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തിയാണ് മതപുരോഹിതര്‍ക്ക് അധികാരമുണ്ടെന്ന് കൂട്ടിച്ചേര്‍ത്തത്. ഇതിനെയാണ് ക്ഷേത്രപൂജാരിമാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് മട്ടില്‍ ദുര്‍വ്യാഖ്യാനം ചെയ്ത് അവതരിപ്പിക്കുന്നത്. ക്രൈസ്തവരടക്കമുള്ള മതവിഭാഗങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ഇതിടയാക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കേന്ദ്ര അഭ്യന്തര മന്ത്രാലയം വാര്‍ത്താ കുറിപ്പ് ഇറക്കിയത്. സി.എ.എ നടപ്പാക്കാനുള്ള ചട്ടങ്ങള്‍ കേന്ദ്രം അടുത്തിടെ വിജ്ഞാപനം ചെയ്തിരുന്നു. മതപീഡനം നേരിടുന്നതിനാലോ അത് ഭയക്കുന്നതിനാലോ 2014 ഡിസംബര്‍ 31 നു മുമ്പ് പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിയവര്‍ക്കാണ് പൗരത്വം നല്‍കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: