കോട്ടയം: യേശുക്രിസ്തുവിന്റെ മഹാത്യാഗത്തിന്റെ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിച്ചു.
പ്രധാന ടൗണുകളില്‍ വിവിധ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ കുരിശിന്റെ വഴി ക്രമീകരിച്ചിരുന്നു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും കുരിശ് കുമ്പിടീലും ശുശ്രൂഷയും ഉണ്ടായിരുന്നു. നേര്‍ച്ചക്കഞ്ഞി വിതരണത്തോടെയാണ് ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ചത്.
സീറോ മലബാര്‍ സഭ അധ്യക്ഷന്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കോട്ടയം കുടമാളൂര്‍ സെന്റ് മേരീസ് ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍ ദുഃഖവെള്ളി ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി.ലത്തീന്‍ സഭ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ്, ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം സെന്റ് ഫ്രാന്‍സീസ് അസീസി കത്തീഡ്രലില്‍ വൈകുന്നേരം ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
ദുഃഖശനിയോടനുബന്ധിച്ച് നാളെ പ്രത്യേക പ്രാര്‍ഥനകളും പുത്തന്‍ തീ, വെള്ളം എന്നിവയുടെ വെഞ്ചരിപ്പും ദേവാലയങ്ങളില്‍ നടക്കും. ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് ശനിയാഴ്ച രാത്രി തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: